ആര്‍മിയില്‍ നിയമനം കിട്ടിയില്ല: 24കാരന്‍ ഫേസ്ബുക്ക് ലൈവില്‍ ആത്മഹത്യ ചെയ്തു

By Shyma Mohan.12 Jul, 2018

imran-azhar


ആഗ്ര: നിരവധി തവണ ശ്രമിച്ചിട്ടും ആര്‍മിയില്‍ നിയമനം കിട്ടാത്തതില്‍ മനം നൊന്ത് യുവാവ് ഫേസ്ബുക്ക് ലൈവില്‍ ആത്മഹത്യ ചെയ്തു. ആഗ്രയിലെ മുന്നാ കുമാര്‍ എന്ന 24കാരനാണ് ആര്‍മിയില്‍ ചേരാന്‍ കഴിയാത്തതിലുള്ള വിഷമം മരണം മൂലം തൂങ്ങിമരിച്ചത്. ഭഗത് സിംഗില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് 17ാം വയസ് മുതല്‍ ആര്‍മിയില്‍ നിയമനം ലഭിക്കാന്‍ ബിഎസ് സി ബിരുദധാരിയായ മുന്നാ കുമാര്‍ ശ്രമിച്ചിരുന്നു. ഓരോ തവണയും മുന്ന പരാജയപ്പെടുകയായിരുന്നു. പ്രായപരിധി കടന്നുപോകുമോ എന്ന ഭയവും ഇയാളെ അലട്ടിയിരുന്നു. തുടര്‍ന്ന് ഇന്നലെ ഫേസ്ബുക്ക് ലൈവില്‍ മുന്നയുടെ സുഹൃത്തുക്കള്‍ നോക്കിയിരിക്കേ ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു. രണ്ടുപേജുള്ള ആത്മഹത്യാക്കുറിപ്പും യുവാവില്‍ നിന്നും കണ്ടെടുത്തു. ആര്‍മിയില്‍ ചേരാനുള്ള തന്റെ ശ്രമത്തെക്കുറിച്ച് വിവരിക്കുന്ന ആത്മഹത്യാക്കുറിപ്പില്‍ മാതാപിതാക്കളോട് ക്ഷമ പറയുന്നുണ്ട്. ജയ് ഹിന്ദ് എന്നെഴുതിയാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.