യുപിയില്‍ വീണ്ടും പശുക്കടത്ത് ആരോപണം: ഒരാളെ അടിച്ചുകൊന്നു

By Shyma Mohan.20 Jun, 2018

imran-azhar


    ലക്‌നൗ: പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ പശുക്കടത്ത് ആരോപിച്ച് ഒരാളെ ജനക്കൂട്ടം അടിച്ചുകൊന്നു. മര്‍ദ്ദനത്തില്‍ മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പിലഖുവുവില്‍ കാസിം എന്ന 45കാരനാണ് നാട്ടുകാരുടെ അടിയേറ്റ് മരിച്ചത്. സമായുദ്ദീന്‍ എന്ന 65കാരനെ ഗുരുതരമായ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസിമിനെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചുറ്റും കൂടിയ ആളുകള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ഇയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതും കഴിയാതെ തളര്‍ന്ന് നിലത്ത് വീഴുന്നതുമായ ദയനീയമായ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. അതേസമയം ുദദപശുക്കടത്താണെന്ന വിവരം എഫ്‌ഐആറില്‍ പറയുന്നില്ല. രണ്ടുപേരുടെ വാഹനം അവിടെയുണ്ടായിരുന്ന ഒരാളുടെ വാഹനവുായി കൂട്ടിയിടിക്കുകയും തുടര്‍ന്ന് വാക്കേറ്റവും കയ്യാങ്കളിയിലും എത്തിച്ചേരുകയും ഒടുവില്‍ മരണത്തില്‍ കലാശിക്കുകയും ചെയ്‌തെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.