ബജറ്റ് പ്രഖ്യാപനത്തെ പുകഴ്ത്തി മാന്‍ഹോള്‍ ടീം

By Subha Lekshmi B R.03 Mar, 2017

imran-azhar

തിരൂര്‍: തോട്ടിപ്പണി മുക്ത കേരളത്തിന് പത്ത് കോടി രൂപ അനുവദിച്ചുകൊണ്ടുളള ബജറ്റ് പ്രഖ്യാപനം മാന്‍ഹോള്‍ ടീമിന് ലഭിച്ച് ഏറ്റവും വലിയ അംഗീകാരമാണെന്ന് സംവിധായിക വിധു വിന്‍സെന്‍റ്. തങ്ങളുടെ പ്രയത്നം ചെറിയ തോതിലെങ്കിലും ഫലം കണ്ടു തുടുങ്ങുന്നുവെന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും വിധു പറഞ്ഞു. കണ്ടിട്ടും കാണാതിരുന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി എന്നത് ചെറിയ കാര്യമല്ള. അതുകൊണ്ടാണ് മറ്റെല്ളാ പുരസ്ക്കാരങ്ങളെക്കാളും വലിയ അംഗീകരമാണിതെന്ന് ഞങ്ങള്‍ പറയുന്നത്.

 

വളരെ പുരോഗമിച്ചു എന്ന് നമ്മള്‍ അവകാശപ്പെടുന്ന നമ്മുടെ സ്വന്തം നാട്ടില്‍ ഒരു യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നുണ്ടായിരുന്നു. അത് പരിഹരിക്കപ്പെട്ടാതെ 60 വര്‍ഷമായി നമ്മള്‍
ജനാധിപത്യത്തെയും മനു,ഷ്യാവകാശത്തെയും കുറിച്ച് പറഞ്ഞു നടന്നു. കണ്‍മുന്നില്‍ തന്നെ മനുഷ്യരെ മനുഷ്യരല്ളാതെ കാണുന്ന സമീപനം. അങ്ങനെയൊന്നില്ള എന്ന നിലയില്‍ ആ
മനുഷ്യ ജീവിതങ്ങളെ നമ്മള്‍ കാണാതിരിന്നു. അങ്ങനെ ആ യാഥാര്‍ത്ഥ്യം കാണാതിരുന്നവര്‍ക്ക് മുന്നില്‍ അതെത്തിക്കുന്ന ഉപകരണം മാത്രമായിരുന്നു ഞാനുള്‍പ്പെടുന്ന മാന്‍ഹോള്‍ ടീം.
മാധ്യമങ്ങളുടെ സൌന്ദര്യശാസ്ത്രത്തിനപ്പുറം അത് പറയാനുദ്ദേശിച്ച സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ എത്തേണ്ടിടത്ത് എത്തിക്കൊണ്ടിരിക്കുന്നു എന്ന നിലയിലാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്. സിനിമ കലയെന്ന നിലയില്‍ തന്നെ നിര്‍വഹിക്കേണ്ട സാമൂഹിക ഉത്തരവാദിത്വം ഉണ്ടെന്ന് ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തുന്നു സര്‍ക്കാരിന്‍െറ ഈ?പ്രഖ്യാപനം.


13,500 ഓളം പേര്‍ ഈ പണി ചെയ്യുന്നുവെന്നാണ് കണക്ക് എന്നാല്‍ നിരോധിച്ച പണിയാണിത് എന്നതിനാല്‍ തോട്ടിപ്പണിക്കാര്‍ എന്ന് പേര് മാറ്റി കൂലി എന്ന് പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.സര്‍ക്കാരിന്‍െറ തീരുമാനം ഈ പണിയല്ള അവസാനിപ്പിച്ചത് പേര് മാത്രമായിരുന്നു മാറ്റിയത്.ഈ യാഥാര്‍ത്ഥ്യം വര്‍ഷങ്ങളോളം നമ്മള്‍ കാണാതിരുന്നു. ആ ഭാഗത്തേയ്ക്കു നോട്ടമയച്ചു എന്നതാണ് മാന്‍ഹോള്‍ ടീം ചെയ്തത്.ഇവരുടെ സാമൂഹികാവസ്ഥ മാറ്റാവുന്നതേയുളളൂ ഇപ്പോള്‍ തന്നെ ചെയ്യാവുന്നതാണ്. കേരളത്തിന് പുറത്ത് ഇതിന്‍െറ വ്യാപ്തി വളരെ വലുതാണ്. കേരളത്തില്‍ അതപേകഷിച്ച് കുറവാണ്. ഇവിടെ വേണ്ടത് സാന്പത്തികമായ ഇടപെടല്‍ മാത്രമല്ള, അവരുടെ സാമൂഹിക അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനായി പൊതുസമൂഹത്തിന്‍െറ ശ്രദ്ധയും കരുതലും വേണം.മാധ്യമപ്രവര്‍ത്തക എന്ന നിലയിലും സിനിമാപ്രവര്‍ത്തക എന്ന നിലയിലും വ്യകതിപരമായി ചാരിതാര്‍ത്ഥ്യം നല്‍കുന്നതാണ് ധനമന്ത്രിയുടെ പ്രഖ്യാപനമെന്ന് വിധു വിന്‍സെന്‍റ് കൂട്ടിച്ചേര്‍ത്തു.

OTHER SECTIONS