ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച മാണി സി. കാപ്പന്‍ മാപ്പു പറഞ്ഞു

By sruthy sajeev .16 Jan, 2018

imran-azhar


കോട്ടയം. അന്തരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച ദേശീയ നേതാവ് മാണി സി. കാപ്പന്‍ മാപ്പു പറഞ്ഞു. പരാമര്‍ശം ആരെയെങ്കിലും
വേദനിപ്പിച്ചെങ്കില്‍ മാപ്പുചോദിക്കുന്നുവെന്നും ടി.പി. പീതാംബരന്‍ ഏകാധിപതിയാണെന്നു പറഞ്ഞിട്ടിലെ്‌ളന്നും മാണി സി.കാപ്പന്‍ പറഞ്ഞു. മന്ത്രിസ്ഥാനത്തിനായി ആരെയും
വാടകയ്‌ക്കെടുക്കാന്‍ ഉദ്ദേശ്യമിലെ്‌ളന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.
ഉഴവൂരിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റാന്‍ ആവശ്യപെ്പട്ടിരുന്നുവെന്നും ഉഴവൂരിനെപേ്പാലുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമിലെ്‌ളന്നുമായിരുന്നു മാണി സ
ി.കാപ്പന്റെ പരാമര്‍ശം. മരിച്ചെന്നു കരുതി വിജയനോടുള്ള നിലപാടില്‍ മാറ്റമില്‌ള. ഇപേ്പാഴത്തെ പ്രസിഡന്റ് ടി.പി. പീതാംബരനെപേ്പാലെ സ്വന്തം താല്‍പര്യം മാത്രം നോ
ക്കിയാണ് ഉഴവൂര്‍ വിജയന്‍ പാര്‍ട്ടിയെ നയിച്ചത്. ഉഴവൂര്‍ പ്രസിഡന്റായിരിക്കെ പാര്‍ട്ടി രണ്ട് ചേരിയായി. വിജയനെ പുറത്താക്കണമെന്ന് അന്നേ ആവശ്യപെ്പട്ടതാണെന്നും
മാണി സി. കാപ്പന്‍ പറഞ്ഞിരുന്നു.

 

 

OTHER SECTIONS