കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ മനീഷ് തീവാരിയും

By Shyma Mohan.22 09 2022

imran-azhar

 


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാനൊരുങ്ങി മുന്‍ കേന്ദ്ര മന്ത്രി മനീഷ് തീവാരിയും. സംസ്ഥാന പാര്‍ട്ടി പ്രതിനിധികളെ കാണാന്‍ മനീഷ് തീവാരി തന്റെ മണ്ഡലത്തില്‍ എത്തിയതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

 

ഓരോ സ്ഥാനാര്‍ത്ഥിക്കും 10 പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിനിധികള്‍ പേര് സ്ഥാനാര്‍ത്ഥിത്വത്തിനായി നിര്‍ദ്ദേശിക്കേണ്ടതുണ്ട്. കോണ്‍ഗ്രസില്‍ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ടുള്ള കടുത്ത വിമര്‍ശകരില്‍ ഒരാളാണ് തീവാരി. എന്തായാലും മനീഷ് തീവാരി കളത്തിലിറങ്ങിയാല്‍ ഒരു ബഹുകോണ മത്സരം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

 

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപം കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി പുറപ്പെടുവിച്ചു. വിജ്ഞാപനം അനുസരിച്ച്, നാമനിര്‍ദ്ദേശ പത്രികകള്‍ വ്യാഴാഴ്ച മുതല്‍ ലഭ്യമാകുമെങ്കിലും പത്രിക സമര്‍പ്പിക്കല്‍ സെപ്തംബര്‍ 24നും 30നും ഇടയില്‍ നടക്കും. നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധന ഒക്ടോബര്‍ 1ന് നടക്കും. അതേ ദിവസം തന്നെ സാധുവായ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കും. ഒക്ടോബര്‍ 8 ആണ് പിന്‍വലിക്കാനുള്ള അവസാന തിയതി. അതിനുശേഷം അന്തിമ പട്ടിക കൊണ്ടുവരും. ഒക്ടോബര്‍ 17ന് വോട്ടെടുപ്പും വോട്ടെണ്ണല്‍ 19നും നടക്കും.

 

OTHER SECTIONS