നടിയെ ആക്രമിച്ച കേസ് മഞ്ജുവാര്യരെ കോടതി വിസ്തരിച്ചേക്കും

By online desk .27 02 2020

imran-azhar

 

കൊച്ചി: ജനപ്രിയ നടൻ ദിലീപ് പ്രതിയായ നടിയെ അക്രമിച്ചകേസിൻറെ സാക്ഷി വിസ്താരത്തിനായി ദിലീപിൻറെ മുൻഭാര്യ മഞ്ജു വാര്യർ വ്യാഴാഴ്ച കോടതിയിലെത്തിയേക്കും. കൂടാതെ കേസിലെ നിർണായക സാക്ഷികളായ സിദ്ദിഖ്, ബിന്ദു പണിക്കർ എന്നിവരും വ്യാഴാഴ്ച കോടതിയിൽ ഹാജരായേക്കുമെന്നാണ് സൂചന ലഭിക്കുന്നത്.

 

വരും ദിവസങ്ങളിൽ ചലച്ചിത്ര മേഖലയിൽനിന്നുള്ള മറ്റുപല നടീ നടന്മാരും കോടതിയിൽ ഹാജരാകും.

 

കേസിലെ മുഖ്യപ്രതിയായ പൾസർ സുനി കുറ്റകൃത്യത്തിനുശേഷംതാമസിച്ച കോയമ്പത്തൂരിലെ വീടിനു സമീപത്തെ നാലുപേരെ കഴിഞ്ഞ ആഴ്ച കോടതി വിസ്തരിച്ചു . ഇവർ പ്രതിയെ തിരിച്ചറിയുകയും ചെയ്തിരുന്നു.

 

സുനിയുടെ കൂട്ടുപ്രതി മണികണ്ഠൻ മൊബൈൽ ഫോണ്‍ വാങ്ങിയ കടക്കാരൻ, സ്വർണമാല പണയപ്പെടുത്തിയ ധനകാര്യ സ്ഥാപനത്തിന്‍റെ ഉടമ എന്നിവരും പ്രതിയെ തിരിച്ചറിഞ്ഞു. കൂടാതെ കേസിലെ നിർണായക സാക്ഷിയായ അഭിഭാഷകനെയും കോടതി വിസ്തരിച്ചിരുന്നു.

OTHER SECTIONS