കോവിഡ് ; നിയന്ത്രങ്ങൾ ലംഘിച്ചു ബി ജെ പി നേതാവ് ഖുശ്‌ബു സുന്ദറിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു

By online desk .27 10 2020

imran-azhar

 


ചെന്നൈ: കോവിഡ് നിയന്ത്രങ്ങൾ ലംഘിച്ചു ബി ജെ പി നേതാവ് ഖുശ്‌ബു സുന്ദറിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. മനുസ്‌മൃതി വിവാദത്തിൽ തിരുമാവളവന് എതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് ഇത്തരത്തിലൊരു നടപടി. സംസ്ഥാനത്തെ കോവിഡ് നിയന്ത്രങ്ങൾ കണക്കിലെടുത്ത്
പരിപാടിക്കുള്ള അനുമതി നിഷേധിച്ചിരുന്നു.


ചിദംബരത്ത് പ്രതിഷേധിച്ച ബി ജെ പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു മാറ്റി. ലോകസഭാ എം പിയും വി സി കെ നേതാവുമായ തിരുമാവളവന് എതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം . മനുസ്‌മൃതി നിരോധിക്കണമെന്നും അതിൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു എന്നാവശ്യപ്പെട്ട് നേരത്തെ ചിദംബരത്ത് വി സി കെ പ്രതിഷേധിച്ചിരുന്നു.


മനുസ്‌മൃതി നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച തിരുമാവളവനെതിരെ ബി ജെ പി തമിഴ്നാട് ഘടകത്തിന്റെ പരാതിയിൽ കേസ് എടുത്തിരുന്നു. സ്ത്രീകളെയും പിന്നോക്ക വിഭാഗത്തെയും മോശമായി ചിത്രീകരിക്കുന്നതാണ് മനുസ്മൃതിയുടെ ഉള്ളടക്കം എന്നായിരുന്നു തിരുമാളവന്‍റെ പ്രസംഗം.

OTHER SECTIONS