മാവോയിസ്റ്റ് ആക്രമണത്തില്‍ 2 സുരക്ഷാ സൈനികര്‍ അടക്കം 3 പേര്‍ കൊല്ലപ്പെട്ടു

By Shyma Mohan.18 Feb, 2018

imran-azhar


    സുക്മ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുള്ള ഭെജ്ജിയില്‍ മാവോയിസ്റ്റുകള്‍ സുരക്ഷാ സൈനികര്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നക്‌സല്‍ ബാധിത ഗോത്രവര്‍ഗ്ഗ മേഖലയായ ബസ്തറില്‍ ചിന്തഗുഫയിലെ ഭെജ്ജിയില്‍ റോഡ് നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്ക് സുരക്ഷ ഒരുക്കിയിരുന്ന സേനക്ക് നേരെയാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ അസിസ്റ്റന്റ് കോണ്‍സ്റ്റബിള്‍മാരായ മഡ്കാം ഹണ്ടയും മുകേഷ് കഡ്തിയും കൊല്ലപ്പെടുകയും രണ്ട് പ്രത്യേക ദൗത്യ സേന കോണ്‍സ്റ്റബിള്‍മാര്‍ക്കും നാല് ജില്ലാ റിസര്‍വ് ഗാര്‍ഡ് ജീവനക്കാര്‍ക്കും പരിക്കേറ്റതായി ബസ്തര്‍ റേഞ്ച് പോലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പി.സൗന്ദര്‍രാജ് പറഞ്ഞു. റോഡ് കോണ്‍ട്രാക്ടറുടെ ക്ലര്‍ക്കായ അനില്‍ കുമാറും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റവരെ തലസ്ഥാനമായ റായ്പൂരില്‍ ഹെലികോപ്ടര്‍ മാര്‍ഗ്ഗം ആശുപത്രിയിലാക്കിയതായും സൗന്ദര്‍രാജ് പറഞ്ഞു. റോഡ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്ന സ്ഥലത്തെ വാഹനങ്ങള്‍ക്കും മാവോയിസ്റ്റുകള്‍ തീയിട്ടു.


OTHER SECTIONS