ഹോളിവുഡ് നടി മാര്‍ഗോ കിഡര്‍ അന്തരിച്ചു

By Anju N P.15 May, 2018

imran-azhar

 

ന്യൂയോര്‍ക്ക്: ഹോളിവുഡ് നടി മാര്‍ഗോ കിഡര്‍(69) അന്തരിച്ചു. 1970, 80 കാലത്തെ സൂപ്പര്‍മാന്‍ സിനിമകളിലെ ലൂയിസ് ലെയ്ന്‍ എന്ന കഥാപാത്രമാണ് ഇവര്‍ക്ക് ജനപ്രീതി നേടികൊടുത്തത്. 2014ലെ എമ്മി അവാര്‍ഡ് ജേതാവാണ്.

 

1948 ഒക്ടോബര്‍ 17ന് കാഡനയിലാണ് ജനനം. നിരവധി സീരിയലുകളും ടിവി ഷോകളും കിഡര്‍ ചെയ്തിട്ടുണ്ട്.

 

2016ല്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ഡെമോക്രാറ്റ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിലും കിഡറുമുണ്ടായിരുന്നു.