പാക് അധിനിവേശ കാശ്മീരില്‍ പാക് വിരുദ്ധ മുദ്രാവാക്യവുമായി പ്രതിഷേധം

By Shyma Mohan.22 Oct, 2017

imran-azhar


    മുസാഫറാബാദ്: 1947 ഒക്ടോബര്‍ 22ന് പാകിസ്ഥാന്‍ സൈന്യം അവിഭക്ത ജമ്മുകാശ്മീരില്‍ കടന്ന് പ്രദേശങ്ങള്‍ പിടിച്ചെടുത്തതിന്റെ 70ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പാക് അധീന കാശ്മീരില്‍ പാകിസ്ഥാനെതിരെ പ്രതിഷേധ പ്രകടനം. പാക് അധീന കാശ്മീരിലും ഗിര്‍ഗിത് ബാല്‍ടിസ്ഥാന്‍, മുസാഫറാബാദ്, റാവ്ല്‍കോഡ്, കോട്‌ലി, ഹാജിറ എന്നിവിടങ്ങളിലാണ് നിരവധിയാളുകള്‍ പാകിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യം വിളികളുമായി പ്രകടനം നടത്തിയത്. പാക് സൈന്യം പ്രദേശത്തുനിന്ന് പിന്‍വാങ്ങണമെന്ന് ആവശ്യവും ആസാദി മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. പ്രതിഷേധ പ്രകടനം ദിവസം മുഴുവന്‍ നീണ്ടുനിന്നു.

OTHER SECTIONS