വിശാഖപട്ടണത്ത് കെമിക്കൽ പ്ലാന്റിൽ വൻ തീപിടുത്തം ; നാലുപേർക്ക് പരിക്ക്

By online desk .14 07 2020

imran-azhar

 

വിശാഖപട്ടണം: വിശാഖപട്ടണത്ത് കെമിക്കൽ പ്ലാന്റിലുണ്ടായ വൻ തീപിടുത്തത്തിൽ നാലുപേർക്ക് പരിക്ക് . ഫാര്‍മ സിറ്റിയിലെ രാംകി സിടിവി സോല്‍വെന്റ്‌സ് കെട്ടിടത്തില്‍ തിങ്കളാഴ്ച രാത്രി11 മണിയോടെയാണ് സംഭവം.രണ്ട് മാസത്തിനിടെ വിശാഖപട്ടണം ഫാർമ സിറ്റിയിലുണ്ടാകുന്ന മൂന്നാമത്തെ തീപിടിത്തമാണിത്. തീപിടുത്തത്തിൽ വൻ നാശനഷ്ട്ടങ്ങളാണ് ഉണ്ടായതെന്ന് റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നു. കമ്പനിയിൽ ഉഗ്രശബ്ദത്തിൽ സ്പോടനമുണ്ടാവുകയും ഇതേ തുടർന്ന് തീ പടരുകയും ആയിരുന്നു എന്ന് അന്താരാഷ്ട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു


സംഭവം നടക്കുന്ന സമയത്ത് നാല് തൊഴിലാളികള്‍ പ്ലാന്റിനകത്തുണ്ടായിരുന്നു. ഇവരെ രക്ഷപ്പെടുത്താനായെങ്കിലും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ മല്ലേശ്വര്‍ റാവു എന്ന തൊഴിലാളിയെ ഗജുവാകയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്ലാന്റിലെ നാല് റിയാക്ടറുകളിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വിശാഖപട്ടണം കലക്ടര്‍ വി വിനയ് ചന്ദ് അറിയിച്ചു.

അപകട വിവരമറിഞ്ഞയുടന്‍ ജില്ലാ ഭരണകൂടം തീയണക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ചന്ദ് അറിയിച്ചു. എന്നാല്‍ തീപിടുത്തത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് വിശാഖപട്ടണം കമ്മീഷണര്‍ രാജീവ് കുമാര്‍ മീന പറഞ്ഞു.

OTHER SECTIONS