കനത്ത മഴ: ബംഗ്ലാദേശ്-ശ്രീലങ്ക മത്സരം ഉപേക്ഷിച്ചു

By Sooraj Surendran .11 06 2019

imran-azhar

 

 

ബ്രിസ്റ്റോൾ: കനത്ത മഴയെ തുടർന്ന് ലോകകപ്പിൽ ഇന്ന് നടക്കാനിരുന്ന ശ്രീലങ്ക-ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചു. ടോസ് ആരംഭിക്കുന്നതിന് മുൻപ് തന്നെ മഴ മൈതാനം കീഴടക്കിയിരുന്നു. ഔട്ട് ഫീൽഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. തുടർന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. വിൻഡീസിനെതിരെ 17നാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം. അതേസമയം ജൂൺ 15ന് ശ്രീലങ്ക ഓസ്‌ട്രേലിയയെ നേരിടും. നാളെ നടക്കുന്ന മത്സരത്തിൽ ഓസ്‌ട്രേലിയ പാക്കിസ്ഥാനെ നേരിടും.

OTHER SECTIONS