ഭൂമി പൂജ ദേശീയ ഐക്യത്തിന്റെ ആഘോഷം : രാമക്ഷേത്ര നിർമാണത്തിന് പിന്തുണ അറിയിച്ചു പ്രിയങ്ക

By online desk .04 08 2020

imran-azhar

 

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഭൂമി പൂജ ഇന്ത്യയിലെ ദേശിയ ഐക്യത്തിന്റെ ആഘോഷമാണെന്നും പ്രിയങ്കപറഞ്ഞു . സൗഹൃദത്തിനും സാഹോദര്യത്തിനുമൊപ്പം ഇന്ത്യയിലെ ദേശീയ ഐക്യത്തിന്റെ ആഘോഷമാക്കാൻ ഈ പരിപാടിക്ക് കഴിയുമെന്ന് പ്രിയങ്ക പ്രസ്താവനയിൽ പറഞ്ഞു.

 

 

ധൈര്യവും ത്യാഗവും പ്രതിബദ്ധതയുമാണ് രാമൻ .രാമൻ എല്ലാവർക്കുമൊപ്പം ആണെന്നും പ്രിയങ്ക ട്വിറ്ററിൽ പറഞ്ഞു. ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി.

 

നാളെ നടക്കുന്ന ഭൂമി പൂജയ്ക്ക് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും കേൺഗ്രെസ്സ് നേതാവായ മനീഷ് തിവാരിയും പിന്തുണ അറിയിച്ചിരുന്നു. അതേസമയം പള്ളി തകർത്തുകൊണ്ട് ക്ഷേത്രം നിർമിക്കുന്നതിനെ അംഗീകരിക്കുന്നില്ല എന്നും എന്നാൽ ക്ഷേത്ര നിർമാണത്തെ അനുകൂലിക്കുന്നു എന്നുമാണ് കോൺഗ്രസ് നിലപാട്.

 

 

OTHER SECTIONS