ഒരുമിച്ചിരുന്ന് ഭക്ഷണം ;തൊഴിലാളികളെ അഭിനന്ദിച്ചു മേയര്‍ ആര്യ രാജേന്ദ്രന്‍

By parvathyanoop.01 10 2022

imran-azhar

 

 

തിരുവനന്തപുരം:  തൊഴിലാളികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ഓണസദ്യ മാലിന്യക്കുപ്പയില്‍ തള്ളിയതിന് നടപടി നേരിട്ട ശുചീകരണ തൊഴിലാളികള്‍ക്കൊപ്പമിരുന്നാണ് മേയര്‍ ഭക്ഷണം കഴിച്ചത്.ആര്യ നടപടി നേരിട്ട ചാലാ സര്‍ക്കിളിലെ ശുചീകരണ തൊഴിലാളി സന്തോഷ് അടക്കമുള്ളവര്‍ക്കൊപ്പം ഇരുന്നാണ് മേയര്‍ ഭക്ഷണം കഴിച്ചത്.

 

കാര്യവട്ടത്തെ ട്വന്റി 20 മത്സരശേഷം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വൃത്തിയാക്കിയവര്‍ക്കൊപ്പമായിരുന്നു ആര്യ രാജേന്ദ്രന്റെ ഭക്ഷണം. ഫോട്ടോയുമെടുത്തു. എന്നാല്‍ പിന്നീട് ഈ ചിത്രം, ഫേസ്ബുക്കില്‍ കവര്‍ ഫോട്ടോയാക്കിയപ്പോള്‍ ചെറുതായി മാറ്റം വരുത്തി. നടപടി നേരിട്ട സന്തോഷിന്റെ ചിത്രം ക്രോപ്പ് ചെയ്ത് മാറ്റിയാണ് ആര്യ രാജേന്ദ്രന്‍ ഫേസ്ബുക്കിലിട്ടത്.

 

1,174 കിലോ പ്ലാസ്റ്റിക് കുപ്പികളും 538 കിലോ പേപ്പറും 328 കിലോ പ്ലാസ്റ്റിക്കും 291 കിലോ ഭക്ഷണാവശിഷ്ടങ്ങളുമാണ് മത്സര ശേഷം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നിന്ന് നീക്കം ചെയ്തത്. ഇതിനായി പ്രയത്‌നിച്ച നഗരസഭാ ജീവനക്കാരേയും ഹരിതകര്‍മ സേനാ അംഗങ്ങളേയും മേയര്‍ അഭിനന്ദിച്ചു. ഓണാഘോഷത്തിന് എത്തിയ തൊഴിലാളികളെ വീണ്ടും ശുചീകരണത്തിനായി നിയോഗിച്ചപ്പോഴാണ് ഓണസദ്യ മാലിന്യക്കുപ്പയില്‍ തള്ളി ശുചീകരണ തൊഴിലാളികള്‍ പ്രതിഷേധിച്ചത്.

 

ഇതിന്റെ പേരില്‍ തൊഴിലാളികളെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് സിഐടിയു, പ്രതിഷേധവുമായെത്തിയതോടെ സിപിഎം മേയറെ കൊണ്ട് ഈ നടപടി തിരുത്തിച്ചിരുന്നു. 7 തൊഴിലാളികള്‍ക്കെതിരായ നടപടി തുടര്‍ന്ന് മേയര്‍ പിന്‍വലിച്ചു.

 

 

OTHER SECTIONS