ചോര്‍ന്നത് മീഡിയ ഹൈലൈറ്റെന്ന് ധനമന്ത്രി

By Subha Lekshmi B R.03 Mar, 2017

imran-azhar

തിരുവനന്തപുരം: ചോര്‍ന്നത് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന ബജറ്റിന്‍െറ മീഡിയ ഹൈലൈറ്റാണെന്ന് ധനമന്ത്രി തോമസ് ഐസക്. മുന്‍ വര്‍ഷങ്ങളില്‍ എല്ളാംപ്രസംഗം കഴിഞ്ഞതിന് ശേഷമാണ് ഹൈലൈറ്റ്സ് മാധ്യമങ്ങളില്‍ വന്നിരുന്നത്. എന്നാല്‍ ഇത്തവണ പ്രസംഗത്തിനിടയില്‍ 10 മണി കഴിഞ്ഞപ്പോള്‍ഹൈലൈറ്റ്സ് മാധ്യമങ്ങള്‍ക്ക് കിട്ടി എന്നാണ് അറിയാന്‍ കഴിഞ്ഞത്. അത് സംഭവിക്കാന്‍ പാടില്ളാത്തതാണ്. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കും. ഗൌരവമായി തന്നെ വിഷയത്തെ കാണുന്നുവെന്നും ധനമന്ത്രി അറിയിച്ചു.

ബജറ്റിന്‍െറ പവിത്രതയെ ബാധിക്കുന്ന കാര്യമല്ള ഇത്. ബജറ്റിന്‍െറ കൂടെ നല്‍കുന്ന മുപ്പതോളം ഡോക്യുമെന്‍റ്സിന്‍റെ ഒരു ഭാഗവും പുറത്ത് വന്നിട്ടില്ള. ബജറ്റ് പ്രശ്നമൊന്നും ഇല്ളാതെ പോകുന്നത് കണ്ടിട്ട് പ്രതിപക്ഷം ഇതെടുത്ത് പ്രയോഗിച്ചതാണ്. അസംബ്ളി ലേ ചെയ്തിട്ടുള്ള ഒരു ഡോക്യുമെന്‍റും പുറത്ത് പോയിട്ടില്ള. അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ബജറ്റിന്‍റെ തുടര്‍ച്ചയാണ് ഇത്തവണത്തെ ബജറ്റ് എന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

OTHER SECTIONS