മാധ്യമ റേറ്റിംഗ് ഉയര്‍ത്താന്‍ ദിലീപിനെ കരുവാക്കി: വെള്ളാപ്പള്ളി

By Shyma Mohan.12 Aug, 2017

imran-azhar


    പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വിമര്‍ശിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്‍മാറണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ദിലീപിനെ ഇത്തരത്തില്‍ ക്രൂശിക്കരുതെന്ന് വെള്ളാപ്പള്ളി നടേശന്‍ അടൂരില്‍ നടന്ന എസ്.എന്‍.ഡി.പി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വ പരിശീലന കേന്ദ്രത്തില്‍ സംസാരിക്കവേ അഭിപ്രായപ്പെട്ടു. ദിലീപിനെ വിമര്‍ശിക്കുന്നതില്‍ നിന്നും പിന്‍മാറി മറ്റ് അനീതികളും അക്രമങ്ങളും കൂടി റിപ്പോര്‍ട്ട് ചെയ്യണമെന്നും നടി ആക്രമിക്കപ്പെട്ടതു മാത്രമല്ല ഇവിടത്തെ പ്രശ്‌നമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ദിലീപിനെ വിമര്‍ശിക്കുന്നതിലൂടെ റേറ്റിംഗ് കൂട്ടി ലാഭമുണ്ടാക്കുകയാണ് മാധ്യമങ്ങളെന്നും വെള്ളാപ്പള്ളി വിമര്‍ശനം ഉന്നയിച്ചു.