രാജ്യമേ ലജ്ജിക്കൂ...!! കോളേജ് ഹോസ്റ്റലിൽ അടിവസ്ത്രമഴിച്ച് ആർത്തവ പരിശോധന

By Sooraj Surendran.14 02 2020

imran-azhar

 

 

അഹമ്മദാബാദ്: ആര്‍ത്തവസമയത്ത് അടുക്കളയിലും അമ്പലത്തിലും വിദ്യാര്‍ഥിനികള്‍ കയറിയെന്ന സംശയത്തെ തുടര്‍ന്ന് കോളേജ് ഹോസ്റ്റലിൽ പെൺകുട്ടികളുടെ അടിവസ്ത്രമഴിച്ച് ആർത്തവ പരിശോധന നടത്തി. ഗുജറാത്തിലെ ഭുജിലെ ശ്രീ സഹ്‍ജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഭവം.പെൺകുട്ടികളെ കോളജിന്‍റെ കോമൺ ഏരിയയിലേക്ക് എത്തിച്ചശേഷമായിരുന്നു പരിശോധന. ബിരുദ വിദ്യാർത്ഥിനികളായ 68 പെൺകുട്ടികളോടായിരുന്നു ഈ അക്രമം. കോളേജ് പ്രിൻസിപ്പൽ ഉൾപ്പെടെ നാല് സ്ത്രീകൾ ചേർന്നാണ് വിദ്യാർത്ഥികളുടെ ആർത്തവ പരിശോധന നടത്തിയ. വിദ്യാർത്ഥികളാണ് വാർത്ത പുറത്തുവിട്ടത്. അതേസമയം കോളേജ് അധികൃതർ ആരോപണം നിഷേധിച്ചു. സംഭവം കൃത്യമായ പരിശോധിച്ച ശേഷം കര്‍ശന നടപടി സ്വീകരിക്കുമെന്ന് ക്രാന്തിഗുരു ശ്യാമജി കൃഷ്ണ വര്‍മ്മ കച്ച് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പറഞ്ഞു. വിദ്യാർത്ഥികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കളാണ് പോലീസിൽ പരാതി നൽകിയത്. ഓരോരുത്തരെയായി ശുചിമുറിയിലേക്ക് കയറ്റിയ ശേഷം വസ്ത്രമഴിച്ച് പരിശോധിക്കുകയായിരുന്നു ചെയ്തതെന്നാണ് വിദ്യാർത്ഥികൾ നൽകുന്ന വിവരം.

 

OTHER SECTIONS