ആഞ്ജല മെര്‍ക്കലിന്‍റെ ജനപ്രീതി താഴേക്ക്, പക്ഷേ.

By SBR.11 Aug, 2017

imran-azhar

ബര്‍ലിന്‍: ജര്‍മനിയില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിന്‍റെ ജനപ്രീതി കുറഞ്ഞതായി റിപ്പോര്‍ട്ട്. മെര്‍ക്കലിന്‍റെ ജനപിന്തുണയില്‍ 10 പോയിന്‍റ് ഇടിവ് സംഭവിച്ചെന്ന് സര്‍വേ ഫലം പറയുന്നു. ജര്‍മ്മനിയിലെ മുന്‍നിര ചാനലായ എആര്‍ഡി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

 

എന്നാല്‍ മെര്‍ക്കലിന്‍റെ മുഖ്യഎതിരാളി മാര്‍കെസ് സ്കൂള്‍സെയുടെ ജനപിന്തുണ കൂടുന്നില്ളായെന്നത് സിഡിയുവിന് ആശ്വാസമാണ്. 59% ശതമാനം വോട്ടര്‍മാരാണ് മെര്‍ക്കലിനെ പിന്ത ുണയ്ക്കുന്നത്. 

OTHER SECTIONS