മെക്സിക്കോയില്‍ പാര്‍ട്ടിക്കിടെ അഞ്ജാത സംഘത്തിന്റെ വെടിവെയ്പ്; പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു

By anju.20 04 2019

imran-azhar


മെക്സിക്കോ: പാര്‍ട്ടിക്കിടെയുണ്ടായ വെടിവെയ്പ്പില്‍ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ മെക്സിക്കോയിലെ വെരക്രൂസ് ബാറില്‍ നടന്ന സ്വകാര്യ പരിപാടിക്കിടെയായിരുന്നു അജ്ഞാത സംഘം വെടിയുതിര്‍ത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

 

മുഖംമൂടി ധരിച്ചെത്തിയ സംഘം ബാറിലേയ്ക്ക് അതിക്രമിച്ച് കടന്ന് ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പ്പില്‍ പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ നാല് സ്ത്രീകളും ഏഴ് പുരുഷന്‍മാരും കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വെടിവെയ്പ്പിന് പിന്നില്‍ ആരാണെന്നോ എന്താണവരുടെ ഉദ്ദേശ്യം എന്നോ വ്യക്തമല്ല.

 

OTHER SECTIONS