മിഗ് യുദ്ധവിമാനം തകർന്ന് വീണു പൈലറ്റിനെ കാണാതായി

By online desk .27 11 2020

imran-azhar

 


ന്യൂഡൽഹി: മിഗ് 29-കെ യുദ്ധവിമാനം പരിശീലനത്തിനിടെ തകർന്ന് വീണു. അറബിക്കടലിലാണ് യുദ്ധവിമാനം തകർന്നു വീണത്. പൈലറ്റുമാരിൽ ഒരാളെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു അപകടം നടന്നത്.

 

കാണാതായ പൈലറ്റിന് വേണ്ടി സേനയുടെ വിവിധ യൂണിറ്റുകളിൽ തിരച്ചിൽ നടത്തുകയാണെന്ന് നാവിക സേന അറിയിച്ചു. സംഭവത്തെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും നാവിക സേന പ്രസ്താവനയിൽ വ്യക്തമാക്കി.

 

അറബിക്കടലിൽ ഐഎൻഎസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന മിഗ് 29 കെ എന്ന യുദ്ധവിമാനമാണ് അപകടത്തിൽപ്പെട്ടത്. 2020 ഫെബ്രുവരിയിൽ ഗോവയിൽ പതിവ് പരിശീലനത്തിനിടെ മറ്റൊരു മിഗ് 29 കെ വിമാനം തകർന്ന് വീണത് വാർത്തയായിരുന്നു.

OTHER SECTIONS