എഫ്ബിഐ യോട്കള്ളം പറഞ്ഞതായി കുറ്റസമ്മതം നടത്തിയ മൈക്കൽ ഫ്ലിന്നിന് മാപ്പുനൽകി ഡൊണാൾഡ് ട്രംപ്

By ONLINE DESK .25 11 2020

imran-azhar

 


വാഷിങ്ടൺ : എഫ്ബിഐയോട് കള്ളംപറഞ്ഞതായി  കുറ്റ  സമ്മതം നടത്തിയ മുൻദേശീയ സുരക്ഷാ ഉപദേഷ്ട്ടാവ് മൈക്കൽ ഫ്ലിന്നിനു മാപ്പു നൽകിയതായി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്ട്വിറ്ററിൽ അറിയിച്ചു . ജനറൽ മൈക്കൽ ടി ഫ്‌ളിന്നിനു പൂർണ്ണ മാപ്പ് നൽകുന്നുവെന്ന് പ്രഖ്യാപിക്കുന്നത് തനിക്ക് വലിയ ബഹുമതിയാണ് അദ്ദേഹം കുറിച്ചു. പ്രത്യേക അഭിഭാഷകൻ റോബർട്ട് മുള്ളർ നടത്തിയ 2016 പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ അന്വേഷണത്തിനിടെ എഫ് ബി ഐ യോട് തെറ്റായ പ്രസ്താവനകൾ നടത്തിയതിന് ഫ്ലിൻ കുറ്റം സമ്മതിച്ചിരുന്നു.മുൻ റഷ്യൻ അംബാസിഡറുമായുള്ള ബന്ധത്തെ കുറിച്ച് എഫ് ബി ഐയോട് കള്ളം പറിഞ്ഞതിനാണ് 2017ന്റെ അവസാനത്തിൽ അദ്ദേഹം കുറ്റസമ്മതം നടത്തിയത്. കൂടാതെ ഈ വര്ഷം ആദ്യം തന്നെ അദ്ദേഹം തന്റെ വാദം പിൻവലിക്കാനും ശ്രമിച്ചു.

 

 

 

 

OTHER SECTIONS