തെരഞ്ഞെടുപ്പ് ഫലം ; ട്രംപിന് വന്‍ തിരിച്ചടി

By anju.07 11 2018

imran-azhar

അമേരിക്കയില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ട്രംപിന് വന്‍ തിരിച്ചടി .  സെനറ്റില്‍ ഭൂരിപക്ഷം നിലനിര്‍ത്താനായത് ആശ്വാസമാണെങ്കിലും ജനപ്രതിനിധി സഭയിലെ ഡമോക്രാറ്റിക് മുന്നേറ്റം ട്രംപിന് വന്‍ തിരിച്ചടി നേരിട്ടു.

 

വോട്ടെണ്ണല്‍ നടന്നു കൊണ്ടിരിക്കുകയാണെങ്കിലും 221 സീറ്റിലാണ് ഡമോക്രാറ്റുകള്‍ വിജയിച്ചിരിക്കുന്നത്. 199 സീറ്റുകളാണ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ടി കരസ്ഥമാക്കിയിരിക്കുന്നത്.

 

ഇപ്രാവശ്യം അമേരിക്കന്‍ ജനത വോട്ടെടുപ്പില്‍ ആവേശകരമായി പങ്കെടുത്തുവെന്നത് ശ്രദ്ധേയമാണ്. ജനപ്രതിനിധി സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 114 ദശലക്ഷം പേര്‍ വോട്ട് ചെയ്തു. 2014ല്‍ ഇത് 83 ദശലക്ഷം മാത്രമായിരുന്നുവെന്ന് ഓര്‍ക്കണം.ട്രംപ് പ്രസിഡന്റായ ശേഷം നടക്കുന്ന ആദ്യ പ്രധാന തെരഞ്ഞെടുപ്പാണിത്. 

 

OTHER SECTIONS