വീണയ്ക്ക് എതിരായ മാത്യു കുഴൽനാടന്റെ ആരോപണം തള്ളി മന്ത്രി മുഹമ്മദ് റിയാസ്

By Ameena Shirin s.29 06 2022

imran-azhar

തിരുവനന്തപുരം : പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) ഡയറക്ടർ ജെയ്‌ക് ബാലകുമാർ മെന്ററെപ്പോലെയാണെന്നു മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ തന്റെ എക്സാലോജിക് സൊലൂഷൻസ് കമ്പനിയുടെ വെബ്സൈറ്റിൽ കുറിച്ചിരുന്നുവെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണം തള്ളി മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

 

യാതൊരു അടിസ്ഥാനവും ഇല്ലാത്ത ആരോപണമാണ് ഇതെന്നും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇത്തരം ആരോപണങ്ങൾ ഉയർന്നു വന്നതാണെന്നും പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.

 

ഇത്തരം ആരോപണങ്ങൾ ജനം തള്ളിയതിന്റെ തെളിവാണ് ഇടതുപക്ഷത്തിന്റെ വൻ വിജയമെന്നും പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കിയതാണെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് .

 

കോൺഗ്രസ് തുടർ പ്രതിപക്ഷമാകാനുള്ള കാരണങ്ങളിൽ ഒന്ന് ഇത്തരം പ്രചാരണങ്ങളാണ്. താൻ മത്സരിച്ച ബേപ്പൂരിൽ ഇത്തരം പ്രചാരണം സജീവമാക്കാനുള്ള ശ്രമം ഉണ്ടായിരുന്നുവെന്നും ചരിത്രവിജയമാണ് ബേപ്പൂരിൽ ഉണ്ടായതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

 

സ്വപ്ന സുരേഷിന് ഐടി വകുപ്പിനു കീഴിലെ സ്പേസ് പാർക്കിൽ ജോലി ലഭിച്ചതു കൺസൽറ്റൻസി കമ്പനിയായ പിഡബ്ല്യുസി വഴിയാണ് എന്ന ആരോപണം വന്നതിനു പിന്നാലെ വീണയുടെ കമ്പനിയുടെ വെബ്സൈറ്റ് ‘ഡൗൺ’ ആയിരുന്നു . പിന്നീട് ‘അപ്’ ആയപ്പോൾ ഈ പരാമർശം നീക്കിയിരുന്നുവെന്നും കുഴൽനാടൻ ആരോപിച്ചിരുന്നു.

 

പിഡബ്ല്യുസി വഴിയാണു സ്വപ്ന സെക്രട്ടേറിയറ്റിൽ എത്തിയത് എന്നതു കൊണ്ടാണു മെന്റർ പരാമർശം മാറ്റിയതെന്നും ആരോപണമുണ്ടായി .

OTHER SECTIONS