സൗമ്യ മോഡല്‍ പീഡനം പത്താം ക്ലാസുകാരിക്കുനേരെ

By Shyma Mohan.19 Jun, 2017

imran-azhar


    പട്‌ന: ബീഹാറില്‍ ഓടുന്ന ട്രെയിനില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്ത് വലിച്ചെറിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലഖിസറായ് ജില്ലയിലെ ലഖോചക് ഗ്രാമത്തിലുള്ള പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ആറംഗ സംഘം മാനഭംഗപ്പെടുത്തിയ ശേഷം വലിച്ചെറിഞ്ഞത്. ട്രെയിന്‍ കിയുള്‍ ജംഗ്ഷന്‍ എത്തും മുന്‍പായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പട്‌ന മെഡിക്കല്‍ കോളേജ് ആന്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ആറംഗ സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് അഞ്ചുപേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.