ലാഹോറില്‍ കാണാതായ ഇന്ത്യന്‍ പുരോഹിതര്‍ തിരിച്ചെത്തി

By sruthy sajeev .20 Mar, 2017

imran-azhar


ന്യൂഡല്‍ഹി. പാക്കിസ്ഥാന്‍ തടഞ്ഞുവെച്ച ഇന്ത്യയില്‍ നിന്നുള്ള മതപുരോഹിതര്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി. ന്യൂഡല്‍ഹിയിലെ നിസാമുദ്ദീന്‍ ദര്‍ഗയിലെ മുഖ്യ പുരോഹിതന്‍
സയ്യിദ് ആസിഫ് അലി നിസാം (80) അനന്തരവന്‍ നസീം നിസാമം (60) എന്നിവരാണ് തിരികെ എത്തിയത്. ബുധനാഴ്ചയാണ് പാക്കിസ്ഥാനില്‍ നിന്നു ഇവരെ കാണാതായത്.

 


പാക്കിസ്ഥാനിലെ സൂഫി ദേവാലയം സന്ദര്‍ശിക്കാനും ബന്ധുക്കളെ കാണാനുമായിരുന്നു ഇരുവരും പോയത്. ഇരുവരും പാക്ക് പാക്ക് ഇന്റലിജന്‍സ് ഏജന്‍സികളുടെ
കസ്റ്റഡിയിലാണെന്ന് നേരത്തെ റിപേ്പാര്‍ട്ടുണ്ടായിരുന്നു. മതപുരോഹിതര്‍ തിരിച്ചെത്തുമെന്ന് കഴിഞ്ഞദിവസം വിദേശകാര്യമന്ത്രി സുഷമാസ്വരാജ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് വൈകീട്ട് സുഷമാ സ്വരാജുമായി പുരോഹിതര്‍ കൂടിക്കാഴ്ച നടത്തും.

 

സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് തടഞ്ഞുവെച്ചു എന്നായിരുന്നു പാക്കിസ്ഥാന്റെ വിശദീകരണം. മാര്‍ച്ച് എട്ടിനാണ് ഇരുവരും കറാച്ചിയിലേക്കു പോയതെന്ന് സയ്യിദ് ആസിഫ് അലി നിസാമിയുടെ മകന്‍ സാസിദ് അലി നിസാമി അറിയിച്ചിരുന്നു.
ഇവിടെനിന്നു ലഹോറില്‍ ബാബാ ഫരീദ് ദേവാലയത്തിലേക്ക് ഇരുവരും പോയി. മാര്‍ച്ച് 14ന് ഇവര്‍ ലഹോറിലെ ഡേത്താ ദര്‍ബാര്‍ സൂഫി ദേവാലയത്തിലെത്തി.

 

കറാച്ചിയിലേക്കു പോകാന്‍ 15ന് വൈകുന്നേരം 4.30ന് ഇരുവരും ലഹോര്‍ വിമാനത്താവളത്തിലെത്തി. ഇവിടെവച്ച്, ചില രേഖകളില്‍ വ്യക്തത വരുത്താനുണ്ടെന്ന് പറഞ്ഞ് നസീം നിസാമിയെ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചു. സയ്യിദ് ആസിഫ് അലി നിസാമിനോടു യാത്ര തുടരാമെന്നും അറിയിച്ചു. പിന്നീട് ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പറഞ്ഞത്.

 

OTHER SECTIONS