ലക്ഷ്യം ഗോത്ര വിഭാഗങ്ങളുടെ ഉന്നമനം; 24,000 കോടിയുടെ കേന്ദ്രപദ്ധതി

ദുര്‍ബലരായ ഗോത്രവര്‍ഗ്ഗങ്ങളുടെ ഉന്നമനത്തിനായി 24,000 കോടി രൂപയുടെ പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

author-image
Web Desk
New Update
ലക്ഷ്യം ഗോത്ര വിഭാഗങ്ങളുടെ ഉന്നമനം; 24,000 കോടിയുടെ കേന്ദ്രപദ്ധതി

ന്യൂഡല്‍ഹി: ദുര്‍ബലരായ ഗോത്രവര്‍ഗ്ഗങ്ങളുടെ ഉന്നമനത്തിനായി 24,000 കോടി രൂപയുടെ പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി പര്‍ട്ടിക്കുലര്‍ലി വള്‍നറബിള്‍ ട്രൈബല്‍ ഗ്രൂപ്പ് മിഷന്‍ 18 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 220 ജില്ലകളിലെ 22,544 ഗ്രാമങ്ങളിലെ 28 ലക്ഷം പിന്നാക്ക ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായാണ് പദ്ധതി പ്രഖ്യാപിച്ചത്.

റോഡ്, വൈദ്യുതി, ആശയവിനിമയ ബന്ധം, സുരക്ഷിത ഭവനം, ശുദ്ധമായ കുടിവെള്ളം, ശുചിത്വം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നീ മേഖലകളില്‍ ഗോത്ര വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യവികസനവും ഉന്നമനവും ലക്ഷ്യമിട്ടാണ് പദ്ധതി.

ഗോത്രവര്‍ഗ്ഗത്തിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി ബിര്‍സ മുണ്ടെയുടെ ജന്മവാര്‍ഷികത്തിന്റെ ഭാഗമായി മൂന്നാമത് ജന്‍ജാതീത ഗൗരവ് ദിവസ് ആഘോഷങ്ങള്‍ക്കിടയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

പി.എം. കിസാന്‍ പദ്ധതിയില്‍ കര്‍ഷകര്‍ക്കുള്ള 15ാം ഗന്ധുവിന്റ വിതരണവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. ഇതിന്റെ ഭാഗമായി 18,000 കോടി രൂപ വിതരണം ചെയ്തു.

സര്‍ക്കാര്‍ പദ്ധതികളുടെ സമ്പൂര്‍ണ്ണത ഉറപ്പാക്കാന്‍ നടത്തുന്ന വികസിത് ഭാരത് സങ്കല്പ് യാത്രയ്ക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. ഇതിന് പുറമെ ഝാര്‍ഖണ്ഡില്‍ 7,200 കോടി രൂപയുടെ വിവിധ പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു.

india prime minister narendra modi tribal groups