ലൈംഗിക പീഡനം: പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന് പിന്നാലെ 2 പ്രൊഫസര്‍മാര്‍ക്കെതിരെ കേസ്

By Shyma Mohan.16 Dec, 2017

imran-azhar


    ബിലാസ്പൂര്‍: ഛത്തീസ്ഗഡിലെ സ്വകാര്യ കോളേജില്‍ യുവതിയെ പീഡിപ്പിച്ചതിനെതിരെ രണ്ട് പ്രൊഫസര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് സഹപ്രവര്‍ത്തകയെ അപമാനിച്ച സ്വകാര്യ കോളേജിലെ രണ്ട് പ്രൊഫസര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തത്. പീഡനത്തിനിരയായ യുവതിയുടെ ആരോപണത്തില്‍ അനുയോജ്യമായ നടപടിയെടുക്കണമെന്ന പ്രധാനമന്ത്രിയുടെ ഓഫീസ് ബിലാസ്പൂര്‍ പോലീസിന് നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രൊഫസര്‍മാരായ സുബീര്‍ സെന്നിനും ദുര്‍ഗാ ശരണ്‍ ചന്ദ്രക്കുമെതിരെ കോട് വാലി പോലീസ് സ്‌റ്റേഷനില്‍ ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് സൂപ്രണ്ട് ശലഭ് സിന്‍ഹ പറഞ്ഞു. കോമേഴ്‌സ് പ്രൊഫസറായ സെന്നിനെതിരെയും ഫിസിക്‌സ് പ്രൊഫസറായ ചന്ദ്രക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. ഡിപി വിപ്ര കോളേജിലെ പ്രൊഫസര്‍മാരാണ് ഇരുവരും. സൈനിക ഉദ്യോഗസ്ഥന്റെ വിധവ സൈനിക് കല്യാണ്‍ ബോര്‍ഡിന് നല്‍കിയ പരാതിയില്‍ പ്രൊഫസര്‍മാരായ ഇരുവരും തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് ആരോപിച്ചിരിക്കുന്നത്. സൈനിക് കല്യാണ്‍ ബോര്‍ഡ് യുവതിയുടെ പരാതി പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.

Molestation Case filed against two Professors due to PMOs intervention

OTHER SECTIONS