ബെയ്‌റൂട്ട് സ്ഫോടനം 60 പേരെ ഇനിയും കണ്ടെത്താനായില്ല

By online desk .08 08 2020

imran-azhar

 

ബെയ്‌റൂട്ട് : ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഉണ്ടായ ഉഗ്രസ്ഫോടനമാ നടന്നിട്ട് നാലുദിവസം പിന്നിടുമ്പോഴും അറുപതിലധികം ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ല . ലെബനനിൽ നടന്ന ഇരട്ട സ്ഫോടനത്തിൽ ഇതുവരെ 150 അധികം ആളുകൾ മരിച്ചെന്നും ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.


സ്ഫോടനത്തിൽ 154 ആളുകൾ മരിച്ചു അതിൽ 25 പേരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടാതെ അറുപതിലധികം ആളുകളെ ഇതുവരെകണ്ടെത്താനായിട്ടില്ല. സ്ഫോടനത്തിൽ 5000 ത്തോളം ആളുകൾക്ക് പരിക്ക് പറ്റിയിട്ടുണ്ട് ഇവരിൽ തന്നെ 120 പേരുടെ നില അതീവ ഗുരുതരമാണ് എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.


സ്ഫോടനത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി 16 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് 
അതേസമയം ലബനനെ സഹായിക്കുന്നതിന് വേണ്ടി ചേരുന്ന ഒരു സംയുക്ത കോൺഫെറെൻസിൽ 
പങ്കെടുക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

OTHER SECTIONS