സഞ്ചരിക്കുന്ന ആശുപത്രിയുടെ കോവിഡ് സ്ക്രീനിംഗ് ക്യാമ്പുകൾ മൂന്നാറിൽ ആരംഭിച്ചു

By Akhila Vipin .10 04 2020

imran-azhar

 


മൂന്നാർ: സഞ്ചരിക്കുന്ന, ആശുപത്രിയുടെ കോവിഡ് സ്ക്രീനിംഗ് ക്യാമ്പുകൾ മൂന്നാറിൽ ആരംഭിച്ചു. കോതമംഗലം പീസ് വാലി- ആസ്റ്റർ വോളന്റീർസ് സംയുക്ത സംരംഭമായ സഞ്ചരിക്കുന്ന ആശുപത്രി ഉപയോഗിച്ചുള്ള കൊറോണ സ്‌ക്രീനിങ്ങിനു തുടക്കമായി. ആദ്യ ഘട്ടത്തിൽ പള്ളിവാസൽ പഞ്ചായത്തിലെ ചിത്തിരപുരം, പവർ ഹൌസ്, ആനച്ചാൽ മേഖലയിയിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് സ്ക്രീനിംഗ് നടത്തിയത്.

 

രണ്ടു ഡോക്ടർമാർ , നേഴ്സ്, പേഷ്യന്റ് കെയർ ഫെസിലിറ്റേറ്റർ എന്നിവരാണ് സഞ്ചരിക്കുന്ന ആശുപത്രിയിൽ ഉള്ളത്. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരെ സമയം മൂന്നു പേരെ മാത്രമാണ് പരിശോധിക്കുക. ഡോ ഷെർവിൻ ചാക്കോ, ഡോ മുഹമ്മദ്‌ ഹസ്സൻ എന്നിവരുടെ നേതൃത്വത്തിൽ ചിത്തിരപുരം താലൂക് ഹോസ്പിറ്റൽ അധികൃതർ പരിപാടിക്ക് നേതൃത്വം നൽകി.

 

 

 

OTHER SECTIONS