മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാഹനം അപകടത്തില്‍പ്പെട്ടു

By anju.16 12 2018

imran-azhar

നെടുമ്പാശ്ശേരി: കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാഹനം അപകടത്തില്‍പ്പെട്ടു. മുല്ലപ്പള്ളിയ്ക്ക് പരിക്കില്ല. നെടുമ്പാശ്ശേരി കരയാംപറമ്പ വളവില്‍ വൈകിട്ട് അഞ്ചോടെയാണ് അപകടം.

 

മുല്ലപ്പള്ളി യാത്ര ചെയ്തിരുന്ന കാറിന് പിറകില്‍ ബസ് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ട് നീങ്ങിയ മുല്ലപ്പള്ളിയുടെ വാഹനം മുന്നില്‍ കിടന്ന കാറില്‍ ഇടിക്കുകയും കാര്‍ തകരുകയും ചെയ്തു.

OTHER SECTIONS