'മുംബൈ നമ്പർ 1', കൊൽക്കത്തയ്‌ക്കെതിരെ അനായാസ ജയം

By Sooraj Surendran.16 10 2020

imran-azhar

 

 

അബുദാബി: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് അനായാസ ജയം. കൊൽക്കത്ത ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം 16.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ മറികടന്നത്. 44 പന്തിൽ 9 ബൗണ്ടറിയും 3 സിക്സറുമടക്കം 78 റൺസ് നേടിയ ഓപ്പണർ ക്വിന്റൺ ഡികോക്ക് ആണ് മുംബൈയുടെ ജയം അനായാസമാക്കിയത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡിക്കോക്കും തകര്‍ത്തടിച്ചതോടെ പവര്‍പ്ലേ ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 51 റണ്‍സാണ് മുംബൈ നേടിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മ (35), സൂര്യകുമാർ യാദവ് (10) എന്നിവരാണ് പുറത്തായത്. ഹാർദിക് പാണ്ഡ്യ 11 പന്തിൽ 3 ബൗണ്ടറിയും 1 സിക്സുമടക്കം 21 റൺസും നേടി.

 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 148 റൺസാണ് നേടിയത്. രാഹുല്‍ ത്രിപാഠി (7), നിതീഷ് റാണ (5) എന്നിവർ പവർ പ്ളേ ഓവറുകൾ പൂർത്തിയാകുന്നതിന് മുൻപ് തന്നെ പുറത്തായി. ശുഭ്മാൻ ഗിൽ (21), ദിനേശ് കാർത്തിക്ക് (4), ആന്ദ്രേ റസൽ (12) എന്നിവരും പരാജയപ്പെട്ടതോടെ പ്രതിസന്ധിയിലായ കൊൽക്കത്തയെ കരകയറ്റിയത്‌ പാറ്റ് കമ്മിൻസിന്റെ ഒറ്റയാൾപ്പോരാട്ടമാണ്. 10.4 ഓവറില്‍ അഞ്ചു വിക്കറ്റിന് 61 റണ്‍സെന്ന നിലയിലായിരുന്ന കൊല്‍ക്കത്തയെ ആറാം വിക്കറ്റില്‍ ഒന്നിച്ച ഓയിന്‍ മോര്‍ഗന്‍ -പാറ്റ് കമ്മിന്‍സ് കൂട്ടുകെട്ടാണ് 148-ല്‍ എത്തിച്ചത്. 36 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടക്കം 53 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സാണ് കൊൽക്കത്തയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മുംബൈക്കായി രാഹുൽ ചഹാർ 2 വിക്കറ്റുകൾ വീഴ്ത്തി.

 

OTHER SECTIONS