ആളെക്കൊല്ലും വിവാദ പുസ്തകം : സല്‍മാന്‍ റുഷ്ദി നിലവില്‍ ഗുരുതരാവസ്ഥയില്‍

By parvathyanoop.13 08 2022

imran-azhar

 

 

 ന്യൂയോര്‍ക്ക ്: വിവാദവും തുടര്‍ന്ന് മരണവും ഉറപ്പാക്കുന്ന ഈ പുസ്തകത്തിന്റെ അവസാനത്തെ കണ്ണിയും ഇപ്പോള്‍ അപകടത്തില്‍.കഴുത്തിലും വയറിലുമാണ് കുത്തേറ്റിരിക്കുന്നത്. കരളിനും കൈഞരമ്പിനും ഗുരുതരപരിക്കുണ്ട്. ആക്രമണത്തിനു പിന്നാലെ ഹെലികോപ്ടറില്‍ ആശുപത്രിയിലെത്തിച്ച റുഷ്ദി നിലവില്‍ വെന്റിലേറ്ററിലാണ് കഴിയുന്നത്.ഹാദി മതാര്‍ എന്നു പേരുള്ള 24കാരനാണ് അക്രമി. ഇയാളെ സ്ഥലത്തുനിന്നു പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

 

ഇയാളുടെ പ്രചോദനം എന്താണെന്നു വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലാണുള്ളതെന്നും ന്യൂയോര്‍ക്ക് സ്റ്റേറ്റ് പൊലീസ് തലവന്‍ യൂജീന്‍ സ്റ്റാനിസെവ്സ്‌കി മാധ്യമങ്ങളോട് പ്രതികരിച്ചു. അക്രമിക്കു പിന്നില്‍ മറ്റാരുമില്ലെന്നാണ് ഇപ്പോള്‍ കരുതുന്നതെന്നും പൊലീസ് അറിയിച്ചു.അതേസമയം, സംസാരിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് റുഷ്ദി കഴിയുന്നത്.

 

പുറത്തുവരുന്ന വിവരങ്ങള്‍ ശുഭകരമല്ലെന്ന് അദ്ദേഹത്തിന്റെ പുസ്തക ഏജന്റായ ആന്‍ഡ്ര്യു വൈലി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പ്രതികരിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാനിടയുണ്ട്. കൈയിലെ ഞരമ്പുകളും മുറിഞ്ഞിട്ടുണ്ട്. കരളിനും ഗുരുതരമായി ക്ഷതമേറ്റതായാണ് വിവരമെന്നും വൈലി അറിയിച്ചു.

 

1988 മുതല്‍ ബിട്ടിഷ്-ഇന്ത്യന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റഷ്ദിയെ മരണത്തിന്റെ പടിവാതില്‍ക്കല്‍ വരെ എത്തിച്ച പുസ്തകം. എന്നാല്‍ റഷ്ദി ഈ പരമ്പരയിലെ നാലാമന്‍ മാത്രമാണ്. ഇതിന് മുന്‍പ് പുസ്തകത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച മൂന്ന് പേരും ആക്രമിക്കപ്പെട്ടിട്ടുണ്ട്. അതിലൊരാള്‍ ഇന്ന് ജീവനോടെ ഇല്ല .

 

1989 ല്‍ ഇറാന്റെ റുഹൊല്ലാഹ് ഖൊമെയ്നിയാണ് സേറ്റാനിക് വേഴ്സസിന്റെ രചയിതാവിനെ കൊല്ലണമെന്ന ഫത്വ ഇറക്കുന്നത്. പുസ്തകം നബിക്കും ഖുറാനുമെതിരാണെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു പ്രഖ്യാപനം. ഖൊമെയ്നിയുടെ പിന്‍ഗാമി അലി ഖമിനെയ്നി പുസ്തകത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരുടെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് അക്രമ പരമ്പരകള്‍ അരങ്ങേറിയത്. സേറ്റാനിക് വേഴ്സസുമായി ബന്ധപ്പെട്ട ആദ്യ ആക്രമണമുണ്ടാകുന്നത് 1991 ലാണ്.

 

എല്ലാ കെട്ടടങ്ങിയെന്ന് ആശ്വസിക്കുന്നതിനിടെയാണ് 1993 ല്‍ പുസ്തകവുമായി ബന്ധപ്പെട്ട നോര്‍വീജിയന്‍ പബ്ലിഷര്‍ക്കെതിരെയും ആക്രമണമുണ്ടാകുന്നത്. ഇന്ന് 29 വര്‍ഷങ്ങള്‍ പുസ്തകത്തിന്റെ രചയിതാവ് സല്‍മാന്‍ റുഷ്ദിക്കെതിരെ തന്നെ ആക്രമണം ഉണ്ടായിരിക്കുകയാണ്. സല്‍മാന്‍ റുഷ്ദി കത്തിക്കൊണ്ട് പരുക്കേറ്റ് നിലവില്‍ ഗുരുതരാവസ്ഥയിലാണ്.

 

OTHER SECTIONS