ഹൈഡ്രോളിക് ലീക്കേജ്: മസ്‌ക്കറ്റിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ അടിയന്തിരമായി ഇറക്കി

By Shyma Mohan.21 Jun, 2018

imran-azhar


    മുംബൈ: അഹമ്മദാബാദില്‍ നിന്ന് മുംബൈ വഴി മസ്‌ക്കറ്റിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കി. 176 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യ എ321 വിമാനമാണ് 8.36ന് മുംബൈയില്‍ അടിയന്തിര ലാന്റിംഗ് നടത്തിയത്. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും യാത്രക്കാര്‍ മറ്റൊരു വിമാനത്തില്‍ മസ്‌ക്കറ്റിലേക്ക് തിരിച്ചതായും എയര്‍ഇന്ത്യ വക്താവ് അറിയിച്ചു.