ബാബ്‌റി ഭൂമി വിട്ടുകൊടുത്ത് മനുഷ്യമനസില്‍ ഇടം നേടുക: മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ഉപാധ്യക്ഷന്‍

By Shyma Mohan.13 Aug, 2017

imran-azhar


    ലക്‌നൗ: തര്‍ക്കം നിലനില്‍ക്കുന്ന ബാബ്‌റി മസ്ജിദ് ഭൂമിക്കുവേണ്ടിയുള്ള അവകാശ വാദം മുസ്ലീങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഷിയ മത പണ്ഡിതനും അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്റെ ഉപാധ്യക്ഷനുമായ മൗലാന കല്‍ബേ സാദിഖ്. സുപ്രീം കോടതി വിധി എതിരായാല്‍ സ്ഥലം വിട്ടുകൊടുത്ത് ജനമനസുകളില്‍ ഇടം നേടണമെന്നാണ് സാദിഖ് പറഞ്ഞത്. സുപ്രീം കോടതിയുടെ തീരുമാനം അത് സമുദായത്തിനെതിരാണെങ്കില്‍ പോലും സമാധാനത്തോടെ അംഗീകരിക്കണമെന്ന് സാദിഖ് പറഞ്ഞു. അയോധ്യയിലെ തര്‍ക്ക ഭൂമിയുമായി ഹിന്ദുക്കളുടെ വികാരം ആഴത്തില്‍ ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ട് മുസ്ലീങ്ങള്‍ തര്‍ക്ക ഭൂമി വിട്ടുകൊടുക്കണമെന്നും സാദിഖ് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് 9ന് മുസ്ലീങ്ങളുടെ പള്ളി തര്‍ക്കഭൂമിക്ക് അകലത്തില്‍ പണിയാമെന്ന് ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു.


OTHER SECTIONS