ജെയിംസ് വെബ് പകര്‍ത്തിയ താരപഥത്തിന്റെ വ്യക്തമായ ആദ്യചിത്രമാണ് നാസ പുറത്തുവിട്ടത്

By parvathyanoop.12 07 2022

imran-azhar

ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയില്‍ നിന്നുള്ള ആദ്യ പൂര്‍ണ ചിത്രം പുറത്തുവിട്ട് നാസ. പ്രപഞ്ചത്തിന്റെ ഏറ്റവും വ്യക്തവും വിശദമായതുമായ ഇന്‍ഫ്രാറെഡ് വീക്ഷണമാണ് ഇതെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. ചിത്രം പുറത്ത് വിട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ജെയിംസ് വെബ് പകര്‍ത്തിയ താരപഥത്തിന്റെ വ്യക്തമായ ആദ്യചിത്രമാണ് നാസ പുറത്തുവിട്ടത്.

 

രാജ്യത്തിന് അഭിമാനമൂഹൂര്‍ത്തമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പന്ത്രണ്ടരമണിക്കൂറുകൊണ്ടാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. കൂടുതല്‍ ചിത്രങ്ങളും വിശദാംശങ്ങളും നാസ ഇന്ന് രാത്രിപുറത്തുവിടും. എസ്എംഎ സിഎസ് 0723 എന്ന താരാപഥത്തിന്റെ ചിത്രമാണ് ദൂരദര്‍ശിനി ആദ്യം പകര്‍ത്തിയത്.

 

ദൗത്യത്തിലേക്ക് വിജയകരമായ ഒരു ചുവട് കൂടി അടുത്തതായി നാസ പ്രതികരിച്ചു. . ഉയര്‍ന്ന റെസല്യൂഷന്‍ ഇന്‍ഫ്രാറെഡ് ഉപകരണങ്ങള്‍ ഉപയോഗിച്ച് 1350 കോടി വര്‍ഷങ്ങള്‍ പിന്നോട്ട് പോയി ഗാലക്‌സികളുടെ ആദ്യ തലമുറയെ പറ്റിയാണ് പഠിക്കുകയാണ് ദൗത്യം ലക്ഷ്യമിടുന്നത്.


ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ചെലവേറിയ ശാസ്ത്ര പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ്.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25 ന് വിക്ഷേപിച്ച ജെയിംസ് വെബ്, ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനിയുടെ പിന്‍ഗാമിയായാണ് അറിയപ്പെടുന്നത്. വിദൂര ഗ്രഹങ്ങളെ അവയുടെ ഉത്ഭവം, പരിണാമം, വാസയോഗ്യത എന്നിവ നിര്‍ണ്ണയിക്കുന്നതിനുള്ള പഠനവും ദൂരദര്‍ശിനിയുടെ ദൗത്യത്തില്‍പ്പെടുന്നു.

 

OTHER SECTIONS