അഴിമതി കേസ്; നവാസ് ഷെരീഫിന്റെയും,മകളുടെയും ശിക്ഷ റദ്ദാക്കി

By Sooraj S.19 09 2018

imran-azhar

 

 

ഇസ്ലാമബാദ്: അഴിമതി കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെയും,മകൾ മറിയത്തിന്റെയും,മകളുടെ ഭർത്താവ് സഫ്ദർ എന്നിവരുടെയും ശിക്ഷ റദ്ദാക്കി. അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെയാണ് നവാസ് ഷെരീഫിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പാകിസ്ഥാൻ സുപ്രീംകോടതി നവാസിന്റെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയായിരുന്നു. തുടർന്ന് നവാസിന് 10 വർഷവും,മകൾക്ക് ഏഴ് വർഷവും ശിക്ഷ നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി വിധി റദ്ദാക്കി. അഞ്ച് ലക്ഷം പാക് രൂപയുടെ ജാമ്യത്തിൽ മൂവർക്കും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. അഴിമതി വിരുദ്ധ സെല്ലിന് നവാസ് ഷെരീഫ് കുറ്റക്കാരനാണെന്ന് തെളിയിക്കാൻ കഴിയാത്തതിനാലാണ് കോടതി ശിക്ഷ റദ്ദാക്കിയത്.

OTHER SECTIONS