'ഏഴാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ രാമായണവും മഹാഭാരതവും പഠിപ്പിക്കണം'; എന്‍.സി.ഇ.ആര്‍.ടി ശുപാര്‍ശ

രാമായണവും മഹാഭാരതവും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് എന്‍.സി.ഇ.ആര്‍.ടി ഉന്നതതല പാനല്‍ ശുപാര്‍ശ ചെയ്തു. ക്ലാസ്മുറികളില്‍ ഭരണഘടനയുടെ ആമുഖം എഴുതിവയ്ക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

author-image
Priya
New Update
'ഏഴാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ രാമായണവും മഹാഭാരതവും പഠിപ്പിക്കണം'; എന്‍.സി.ഇ.ആര്‍.ടി ശുപാര്‍ശ



ന്യൂഡല്‍ഹി: രാമായണവും മഹാഭാരതവും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് എന്‍.സി.ഇ.ആര്‍.ടി ഉന്നതതല പാനല്‍ ശുപാര്‍ശ ചെയ്തു. ക്ലാസ്മുറികളില്‍ ഭരണഘടനയുടെ ആമുഖം എഴുതിവയ്ക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

സോഷ്യല്‍ സയന്‍സ് പാനല്‍ കമ്മിറ്റി തലവന്‍ പ്രൊഫസര്‍ സി.ഐ ഐസക്ക് ആണ് ഈ വിവരം അറിയിച്ചത്. രാമായണവും മഹാഭാരതവും ഏഴാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള സാമൂഹ്യശാസ്ത്ര സിലബസിന്റെ ഭാഗമാക്കാനാണ്

കമ്മിറ്റി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വിദ്യാര്‍ത്ഥികളില്‍ ഇത് ദേശസ്‌നേഹവും ആത്മാഭിമാനവും വളര്‍ത്തിയെടുക്കമെന്നാണ് കരുതുന്നത്.ഒരോ വര്‍ഷവും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് മറ്റ് രാജ്യങ്ങളില്‍ പൗരത്വം തേടുന്നത്.

ദേശസ്‌നേഹത്തിന്റെ അഭാവമാണ് ഇത്തരം പ്രവണതകള്‍ ഉണ്ടാവാന്‍ കാരണം. നിലവില്‍ ചില വിദ്യാഭ്യാസ ബോര്‍ഡുകള്‍ മിത്തെന്ന രീതിയില്‍ രാമായണം പഠിപ്പിക്കുന്നുണ്ട്.

ഇത്തരം ഇതിഹാസങ്ങള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചില്ലെങ്കില്‍ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഉദ്ദേശ്യം മറ്റെന്താണെന്നും സി.ഐ ഐസക് ചോദിച്ചു.

ramayana NCERT Mahabharata