By Meghina.22 01 2021
ഇടതു മുന്നണി വിടണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക നേതൃത്വം ദേശീയ നേതൃത്വത്തിന് കത്തയച്ചു.
എൻസിപി യിൽ ആഭ്യന്തര കലഹം രൂക്ഷമാവുകയാണ്.
ഇടത് മുന്നണി വിടണമെന്ന ആവശ്യമായി ഔദ്യോഗിക നേതൃത്യത്തിലുള്ള ഒരു വിഭാഗം ദേശീയ അധ്യക്ഷന് കത്തയച്ചു. എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി അയച്ചിരിക്കുന്ന കത്തിൽ യുഡിഎഫിലേയ്ക്ക് ഉടൻ ചേക്കേറണമെന്നാണ് ആവശ്യം.
തീരുമാനമാണ് സമവായമല്ല വേണ്ടതെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി പീതാംബരൻ ദേശീയ പ്രസിഡന്റിനെ നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യവും കത്തിൽ സൂചിപ്പിക്കുന്നുണ്ട്.
യുഡിഎഫ് 7 നിയമസഭ സീറ്റുകൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ശരത് പവാറിന് നൽകിയ കത്തിൽ പറയുന്നു. നിലവിലെ സാഹചര്യത്തിൽ അവഗണനകൾ സഹിച്ച് എൽഡിഎഫിൽ തുടരുന്നതിൽ അർത്ഥമില്ലെന്നും കത്തിലുണ്ട്.