എൻഡിഎ കേരള പദയാത്ര 27 മുതൽ

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യസഖ്യം (എൻഡിഎ) നടത്തുന്ന കേരള പദയാത്ര 27നു കാസർകോട്ട് നിന്നാരംഭിക്കും.

author-image
webdesk
New Update
എൻഡിഎ കേരള പദയാത്ര 27 മുതൽ

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യസഖ്യം (എൻഡിഎ) നടത്തുന്ന കേരള പദയാത്ര 27നു കാസർകോട്ട് നിന്നാരംഭിക്കും. 'നരേന്ദ്ര മോദിയുടെ ഉറപ്പ് പുതിയ കേരളത്തിന്' എന്ന മുദ്രാവാക്യവുമായി 27 ദിവസം നീളുന്ന യാത്രയുടെ ഉദ്ഘാടനം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്‌ഡ നിർവഹിക്കും.

ഓരോ ലോക്സഭാ മണ്ഡലത്തിൽനിന്നും കാൽ ലക്ഷം വീതം പ്രവർത്തകർ

പദയാത്രയിലുണ്ടാകുമെന്ന് എൻഡിഎ സംസ്‌ഥാന യോഗത്തിനു ശേഷം മുന്നണി സംസ്‌ഥാന ചെയർമാൻ കൂടിയായ കെ.സുരേന്ദ്രൻ അറിയിച്ചു.

ഫെബ്രുവരി 24ന് എല്ലാ ബൂത്തുകളിലും എൻഡിഎ സമ്മേളനം നടത്തും. പ്രധാനമന്ത്രിയുടെ മൻകീ ബാത്ത് പരിപാടിയുമായി ബന്ധപ്പെടുത്തിയാണ് ബൂത്ത് സമ്മേളനങ്ങൾ നടക്കുക. പുതിയ കക്ഷികളെ ദേശീയ ജനാധിപത്യ സഖ്യത്തിൽ ചേർക്കാനും തീരുമാനിച്ചു.

സീറ്റ് വിഭജന ചർച്ചകൾ ഉഭയകക്ഷി ചർച്ചകളെത്തുടർന്ന് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ധാർഷ്ട്യം, അഴിമതി, അധികാര കേന്ദ്രീകരണം എന്നിവയിൽ മനംമടുത്ത കേരളീയ മനഃസാക്ഷിയുടെ

പ്രതികരണമാണ് എംടിയും എം.മുകുന്ദനും ഉൾപ്പെടെയുള്ളവർ നടത്തിയതെന്ന് സുരേന്ദ്രൻ പറഞ്ഞു.

Latest News NDA newsupdate padayatra