വിഘടനവാദികള്‍ക്ക് പാക് സാമ്പത്തിക സഹായം: അന്വേഷണത്തിനായി എന്‍.ഐ.എ

By Shyma Mohan.19 May, 2017

imran-azhar


    ശ്രീനഗര്‍: കടുത്ത കാശ്മീരി വിഘടനവാദ നേതാക്കളായ സെയ്ദ് അലി ഷാ ഗിലാനി അടക്കമുള്ള നേതാക്കളെ ചോദ്യം ചെയ്യുന്നതിനായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) ശ്രീനഗറിലെത്തി. അട്ടിമറി - വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടന അധ്യക്ഷന്‍ ഹാഫീസ് സെയ്ദില്‍ നിന്നും വിഘടനവാദി നേതാക്കള്‍ പണം കൈപ്പറ്റിയതായി അന്വേഷണത്തില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എന്‍.ഐ.എ രംഗത്തെത്തിയിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ നയീം ഖാന്‍, ഫാറൂഖ് അഹമ്മദ് ദാര്‍, ഗാസി ജാവേദ് ബാബ(തെഹ്‌രീക് ഇ ഹുറിയത്ത്) എന്നിവരും പണം കൈപ്പറ്റിയതായി കണ്ടെത്തിയതായി എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നും പണം ലഭിച്ചിരുന്നുവെന്ന് സ്റ്റിംഗ് ഓപ്പറേഷനിടയില്‍ ഖാന്‍ വെളിപ്പെടുത്തിയിരുന്നു. കാശ്മീരില്‍ വിഘടനവാദികള്‍ സുരക്ഷാസേനക്കെതിരെ കല്ലേറ് നടത്തുന്നതിനും പൊതുമുതല്‍ നശിപ്പിക്കുന്നതും സ്‌കൂളുകള്‍ തീയിടുന്നതും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നശിപ്പിക്കുന്നതും അടക്കമുള്ള വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഹാഫീസ് സെയ്ദില്‍ നിന്നും പണം കൈപ്പറ്റിയിരുന്നതെന്ന് എന്‍.ഐ.എ വക്താവ് പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി കാശ്മീര്‍ താഴ്‌വരയില്‍ തീവ്രവാദ ആക്രമണം ശക്തിപ്പെട്ടിരുന്നു.

OTHER SECTIONS