സൈബർ തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണം, ഉത്തരവാദിത്വത്തോടെ ഇന്റർനെറ്റ് ഉപയോഗികണം ; അജിത് ഡോവൽ

By online desk .20 09 2020

imran-azhar

 

ഡൽഹി: നിശബ്ദമായി നടക്കുന്ന സൈബർ ആക്രമണങ്ങളിൽ നമ്മൾപോലുമറിയാതെ നമ്മുടെ സ്വകാര്യ വിവരങ്ങൾ ചോർത്തികൊണ്ടിരിക്കുകയെണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ജനങ്ങൾ ഓൺലൈനിൽ ആയിരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.സത്യസന്ധതയോടെ നമ്മളെ സമീപിക്കുകയും വിവരങ്ങൾ ചോർത്തുകയുമാണ് പതിവ്. നമ്മൾ ഏതുതരം സൈബർ ആക്രമണത്തിനും ഇരയാവാം അതിനാൽ തന്നെ ഉത്തരവാദിത്വത്തോടെ ഇന്റർനെറ്റ് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ കൊക്കൂൺ വെർച്വൽ സൈബർ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 


ഓൺലൈനിൽ ആയിരിക്കുമ്പോൾ കൂടുതൽ ബോധവൻമ്മാരായിരിക്കണം എന്ന മുന്നറിയിപ്പ് നൽകിയ അദ്ദേഹം ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ഉത്തരവാദിത്തമുള്ള ഒരു സമീപനം ഉണ്ടായിരിക്കണമെന്നും പറഞ്ഞു.കോവിഡ്റ വ്യാപന സാഹചര്യത്തിൽ ജനങ്ങൾ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളെ കൂടുതൽ ആശ്രയിക്കുന്നുണ്ട് അവിടെയും സാമ്പത്തിക തട്ടിപ്പുകൾക്ക് ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ജാഗ്രതത പുലർത്തണമെന്നും കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വിവിധതരം സൈബർ കുറ്റകൃത്യങ്ങൾ നമ്മുടെ രാജ്യത്ത് നടക്കുന്നുണ്ട്, ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ശരിയായ മുൻകരുതലുകൾ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .അദ്ദേഹം പറഞ്ഞു

OTHER SECTIONS