പുരാതന ക്ഷേത്രങ്ങളില്‍ നഗ്ന ഫോട്ടോഷൂട്ട്: മോഡല്‍ ജയിലില്‍

By Shyma Mohan.12 Sep, 2017

imran-azhar


    കെയ്‌റോ: ഈജിപ്തിലെ പുരാതന ക്ഷേത്രങ്ങളില്‍ രഹസ്യമായി നഗ്നഫോട്ടോഷൂട്ട് നടത്തിയ സാഹസികയായ മോഡല്‍ ജയിലില്‍. ബെല്‍ജിയം മോഡലായ മരീസ പാപ്പനെയാണ് നഗ്ന ഫോട്ടോഷൂട്ടിനെ തുടര്‍ന്ന് ഈജിപ്ഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തത്.
    കെയ്‌റോയിലെ ക്ഷേത്രങ്ങളില്‍ ഫോട്ടോഷൂട്ട് നടത്തുന്നതിനിടയിലാണ് മരീസ പാപ്പനെയും അവരുടെ ഫോട്ടോഗ്രാഫറായ ജെസി വാക്കറിനെയും സുരക്ഷാ ഗാര്‍ഡുകള്‍ തടഞ്ഞുനിര്‍ത്തിയത്. അടികൊണ്ട നായ്ക്കളെ പോലെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഇരുവരെയും ലോക്കല്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതായി മരീസ പാപ്പന്‍ പറഞ്ഞു.     ലഭ്യമായ ചുരുങ്ങിയ സമയത്തിനുള്ളിലെങ്കിലും എടുത്ത ഫോട്ടോകള്‍ ക്യാമറയിലെ എസ്ഡി കാര്‍ഡില്‍ നിന്നും നീക്കം ചെയ്യാന്‍ താന്‍ ജെസിയോട് ആവശ്യപ്പെട്ടതായി മരീസ പറഞ്ഞു. ഫോട്ടോകള്‍ നീക്കം ചെയ്തില്ലെങ്കില്‍ തിരിച്ചടി നേരിടുമെന്നും മരീസ ജെസിയോട് പറഞ്ഞിരുന്നു.
    പോലീസുകാര്‍ ജെസി വാക്കറോട് എസ്ഡി കാര്‍ഡ് കാണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കണ്ടെത്താനായിട്ടില്ല. സ്‌കിന്‍ കളറുള്ള ഇന്നര്‍വെയറിട്ട് വിഡ്ഢികളായ ടൂറിസ്റ്റുകളെ പോലെ നൃത്തം ചെയ്യുകയായിരുന്നുവെന്ന് മരീസ പറഞ്ഞു. ഈജിപ്തില്‍ അത് അനുവദനീയമല്ലെന്ന് അറിയില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ജയിലില്‍ അടയ്ക്കാതെ ഇത്തരം നടപടി ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി വിട്ടയച്ചതായി മരീസ പറഞ്ഞു. ക്ലിയോപാട്രക്ക് പോലും അഭിമാനം തോന്നുന്ന ഒന്നാണ് തങ്ങള്‍ ചെയ്തതെന്നാണ് കരുതുന്നതെന്നും അവര്‍ പറയുന്നു.

OTHER SECTIONS