സാത്താന്‍ സേവയിലൂടെ കൂട്ടക്കുരുതി: കേഡലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

By Shyma Mohan.23 Sep, 2017

imran-azhar


    തിരുവനന്തപുരം: ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ സേവ ഉപയോഗിച്ച് നന്തന്‍കോട് കൂട്ടക്കൊല നടത്തിയ കേഡല്‍ ജീന്‍സണ്‍ രാജക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയുമാണ് കേഡല്‍ കൊലപ്പെടുത്തിയത്.
    കൊലപാതകത്തിനുപുറമെ തീയും ആയുധങ്ങളും ഉപയോഗിച്ച് വീട് നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളും കേഡലിനെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്. 92 സാക്ഷികളും 159 മൊഴികളും അണിനിരത്തിയാണ് പോലീസ് വിശദമായ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 9നാണ് കേഡല്‍ തന്റെ പിതാവായ പ്രൊഫസര്‍ രാജതങ്കം, അമ്മ ജീന്‍ പത്മ, സഹോദരി കരോലിന്‍, ബന്ധുവായ ലളിത എന്നിവരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കത്തിച്ചത്. കൊലപാതകത്തിനുശേഷം നാടുവിട്ട കേഡല്‍ ചെന്നൈയില്‍ നിന്നും തിരിച്ചെത്തിയപ്പോഴാണ് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.


loading...