നെടുങ്കണ്ടം കസ്റ്റഡി മരണം; മുന്‍ എസ്‌ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു

By online desk.17 02 2020

imran-azhar
 
 
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഒന്നാം പ്രതി മുന്‍ എസ്‌ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയില്‍ കൊച്ചിയില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാബുവിന് ഹൈക്കോടതി നല്‍കിയ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ബാക്കി ആറ് പ്രതികശുടെയും ജാമ്യം റദ്ദാക്കാന്‍ സിബിഐ കോടതിയെ സമീപിക്കും.
 
 
ഹൈക്കോടതി നിര്‍ദേശപ്രകാരം ഒരുമാസം മുമ്പാണ് നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് സിബിഐ ഏറ്റെടുത്തിരുന്നത്. കേസില്‍ ആകെ ഏഴ് പ്രതികളാണുള്ളത്. എല്ലാവരും പോലീസ് ഉദ്യോഗസ്ഥരാണ്. അന്വേഷണം നടക്കുന്നതിനിടയില്‍ ഏഴ് പ്രതികളും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഇത് വലിയ വിവാദമായതോടെയാണ് ഒന്നാംപ്രതി സാബുവിന്റെ ജാമ്യം റദ്ദാക്കാന്‍ സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.


സിബിഐ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സാമ്പത്തിക തട്ടിപ്പുകേസില്‍ കസ്റ്റഡിയിലെടുത്ത രാജ്കുമാര്‍ കഴിഞ്ഞ ജൂണ്‍ 21നാണ് പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടത്. സാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ കേസിലെ മറ്റ് ആറ് പ്രതികളുടെ ജാമ്യം റദ്ദാക്കാനും സിബിഐ കോടതിയെ സമീപിക്കും. 
 
 

OTHER SECTIONS