നെടുങ്കണ്ടം കസ്റ്റഡി മരണം ; പോലീസ് ഉദ്യോഗസ്ഥരുടെ നുണപരിശോധന ആരംഭിച്ചു

By online desk.28 09 2020

imran-azhar

 

 

കൊച്ചി ; ഇടുക്കി നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ പോലീസ് ഉദ്യോഗസ്ഥരുടെ നുണപരിശോധന ആരംഭിച്ചു. മുൻ കട്ടപ്പന ഡിവൈഎസ്പി പിപി ഷംസ് പരിശോധയ്ക്ക് ഹാജരായി. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന അബ്ദുൽ സലാമിനെയും ഇന്ന് ഉച്ചയ്ക്ക് ശേഷം സിബിഐ ചോദ്യം ചെയ്യും . കൊച്ചി സിബിഐ ഓഫീസിലേക്ക് വിളിപ്പിച്ചാണ് ചോദ്യം ചെയ്യൽ.

 

പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട രാജ്കുമാറിനെ പറ്റി ഉദ്യോഗസ്ഥർക്ക് അറിവുണ്ടായിരുന്നോ എന്നാണ് പരിശോധിക്കുന്നത്. രാജ്‌കുമാർ കസ്റ്റഡിയിലുള്ള കാര്യം അറിയില്ലായിരുന്നുവെന്നാണ് മുൻപ് ഉന്നത ഉദ്യോഗസ്ഥർ മൊഴിനല്കിയിരുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കാനാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാകുന്നത്. ഇടുക്കി മുൻ എസ് പി കെബി വേണുഗോപാലിനും നുണപരിശോധന നാളെ നടക്കും.

 

 

OTHER SECTIONS