നെഹ്‌റു ട്രോഫി: ഗബ്രിയേല്‍ ചുണ്ടന്‍ ജലരാജാവ്

By Shyma Mohan.12 Aug, 2017

imran-azhar


    ആലപ്പുഴ: കന്നിപോരാട്ടത്തിനിറങ്ങിയ ഗബ്രിയേല്‍ ചുണ്ടന്‍ 65ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ജലരാജാവായി. പായിപ്പാട്, കാരിച്ചാല്‍, മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ വള്ളങ്ങളെ കീഴടക്കിയാണ് ഗബ്രിയേല്‍ ചുണ്ടന്‍ നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ടത്. നാലു മിനിറ്റ് രണ്ട് സെക്കന്റ് കൊണ്ട് ഫിനിഷിംഗ് ലൈനില്‍ എത്തുകയായിരുന്നു ഗബ്രിയേല്‍ ചുണ്ടന്‍. ഇഞ്ചോടിഞ്ച് വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഫോട്ടോ ഫിനിഷിലൂടെ ഗബ്രിയേല്‍ ചുണ്ടന്‍ ജയിച്ചുകയറിയത്. മുന്നേറിയത്. നീറ്റിലിറക്കിയ വര്‍ഷം തന്നെ കിരീടം നേടി പുന്നമടക്കായലില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ഗബ്രിയേല്‍. ഗബ്രിയേലിന്റെ കന്നിക്കിരീടം കാണികളെ അത്ഭുതപ്പെടുത്തി. മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ രണ്ടാം സ്ഥാനത്തും പായിപ്പാട് ചുണ്ടന്‍ മൂന്നാമതും കാരിച്ചാല്‍ നാലാമതുമെത്തി.


OTHER SECTIONS