വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളജ് തല്ളിത്തകര്‍ത്തു

By Subha Lekshmi B R.09 Jan, 2017

imran-azhar

തൃശൂര്‍: തിരുവില്വാമല പാന്പാടി നെഹ്റു എഞ്ചിനീയറിങ് കോളജില്‍ ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാനിടയായതില്‍ പ്രതിഷേധിച്ചു നടന്ന വിദ്യാര്‍ത്ഥി മാര്‍ച്ചില്‍ സംഘര്‍ഷം. കോളജ് വളപ്പിനുള്ളില്‍ കടന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളജ് തല്ളിത്തകര്‍ത്തു. പൊലീസ് വലയംഭേദിച്ച് ഉള്ളില്‍ കടന്ന പ്രവര്‍ത്തകരാണു കോളജ് അടിച്ചു തകര്‍ത്തത്. ഓഫിസ് കെട്ടിടത്തിലെ മുഴുവന്‍ മുറികളും ക്ളാസ് മുറികളും കന്‍റീനുമടക്കം തല്ളിത്തകര്‍ത്തു. മൂന്നു കാറുകളും ആക്രമണത്തില്‍ തകര്‍ന്നു. പൊലീസ് ജീപ്പിനു നേരെയും കല്ളേറുണ്ടായി.

കോാളജിനകത്തു കടന്ന ഒരു വിദ്യാര്‍ഥിയെ അകത്തിട്ടു മര്‍ദ്ദിച്ചതോടെയാണു സംഘര്‍ഷമുണ്ടായത്.സംഭവ സ്ഥലത്തേക്കു കൂടുതല്‍ പൊലീസുകാരെ അയച്ചിട്ടുണ്ട്. കെഎസ്യു, എംഎസ്എഫ് മാര്‍ച്ചിനു പിന്നാലെയാണ് എസ്എഫ്ഐക്കാര്‍
കോളജിലേക്കെത്തിയത്. മാനേജ്മെന്‍റിന്‍െറ പീഡനത്തെത്തുടര്‍ന്നാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതെന്നു വിദ്യാര്‍ത്ഥി നേതാക്കള്‍ ആരോപിച്ചു. പ്രദേശത്തു വന്‍ പൊലീസ് സന്നാഹം ക്യാംപ് ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികള്‍ കോളജ് പരിസരത്ത് കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.എസ്എഫ്ഐ, കെഎസ്യു,എംഎസ്എഫ് തുടങ്ങിയ വിവിധ വിദ്യാര്‍ഥി സംഘടകള്‍ കോളജിനകത്തു സമരം തുടരുകയാണ്