പുതിയ പാര്‍ട്ടി ഉടന്‍: ടിടിവി ദിനകരന്‍

By Shyma Mohan.17 Jan, 2018

imran-azhar


    ചെന്നൈ: തമിഴ്‌നാട്ടില്‍ രജനീകാന്തും കമലാഹാസനും പുതിയ രാഷ്ട്രീയ പാര്‍ട്ടികളുമായി രംഗപ്രവേശം പ്രഖ്യാപിച്ചിരിക്കേ ഒരാഴ്ചക്കകം പുതിയ പാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അണ്ണാ ഡി.എം.കെ വിമത നേതാവും എം.എല്‍.എയുമായ ടിടിവി ദിനകരന്‍. നീലഗിരി സന്ദര്‍ശനത്തിനെത്തിയ ദിനകരന്‍ കുന്നൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ജില്ലാ സെക്രട്ടറിമാരുമായി കൂടിയാലോചിച്ച ശേഷം പുതിയ പാര്‍ട്ടിയുടെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് അറിയിച്ചത്. അടുത്ത രണ്ടുമാസത്തിനകം സംസ്ഥാന നിയമസഭയില്‍ ഇ.പി.എസ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും ദിനകരന്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങള്‍ തങ്ങളോടൊപ്പമാണെന്നും ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് ഫലം അതാണ് സൂചിപ്പിക്കുന്നതെന്നും ദിനകരന്‍ പറഞ്ഞു.

 

OTHER SECTIONS