ന്യൂയോർക്കിൽ സൂപ്പർ മാർക്കറ്റിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു

By santhisenanhs.15 05 2022

imran-azhar

 

ന്യൂ യോർക്ക്: ന്യൂ യോർക്കിലെ ബഫലോയിലെ ഒരു സൂപ്പർ മാർക്കറ്റിൽ ഉണ്ടായ വെടിവയ്പ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച ഉച്ചക്കാണ് സംഭവം നടന്നത്. പേയ്റ്റൻ ഗ്രെൻഡൻ എന്ന 18 കാരനാണ് അക്രമി. ഇയാൾ പൊലീസില്‍ കീഴടങ്ങി. വംശവെറിയാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരിൽ മിക്കവരും കറുത്ത വർഗ്ഗക്കാരാണ്. കറുത്ത വർഗ്ഗക്കാർ പാർക്കുന്ന പ്രദേശത്താണ് വെടിവെയ്പ്പ് നടന്ന സൂപ്പർ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്.

 

വെടിവയ്പ്പിന്‍റെ ലൈവ് സ്ട്രീമിങ്ങിനായി ക്യാമറ ഘടിപ്പിച്ച ഹെൽമറ്റ് ധരിച്ചാണ് അക്രമി എത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ ജോസഫ് ഗ്രമാഗ്‌‍ലിയ മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ഈ ക്യാമറയിലൂടെ അക്രമി തത്സമയം പുറത്തുവിടുകയും ചെയ്തു. സൂപ്പർമാർക്കറ്റിന് പുറത്തുള്ള നാല് പേരെയാണ് അക്രമി ആദ്യം വെടിവച്ചത്. മൂന്ന് പേർക്ക് പരുക്കേറ്റു.

OTHER SECTIONS