വിമാനം പറന്നുയരുന്നത് നോക്കി: ശക്തിയേറിയ കാറ്റില്‍ 57കാരിക്ക് ദാരുണാന്ത്യം

By Shyma Mohan.14 Jul, 2017

imran-azhar


   ഫിലിപ്പ്‌സ്ബര്‍ഗ്: ലോകത്തെ ഏറ്റവും ഭയാനകമായ വിമാനത്താവളങ്ങളില്‍ ഒന്നായ പ്രിന്‍സസ് ജൂലിയാന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 57കാരിക്ക് ദാരുണാന്ത്യം. ന്യൂസിലാന്റുകാരിയ ഗേലീന്‍ മക്ഇവാനാണ് ജെറ്റ്ബ്ലു വിമാനം പറന്നുയരുന്നതിനിടെയുള്ള ശക്തിയേറിയ കാറ്റില്‍ കോണ്‍ക്രീറ്റില്‍ തലയിടിച്ചു വീണ് മരിച്ചത്. പ്രശസ്തമായ കരീബിയന്‍ ബീച്ചായ സിന്റ് മാര്‍ട്ടിന് സമീപത്തു നിന്നുള്ള എയര്‍പോര്‍ട്ടില്‍ നിന്നും വിമാനം പറന്നുയരുന്നത് കാണാന്‍ ബീച്ചിലായിരുന്ന ഗേലീന്‍ മക്ഇവാന്‍ എയര്‍പോര്‍ട്ടും ബീച്ചും തമ്മില്‍ വേര്‍തിരിച്ച കമ്പിവേലിയില്‍ പിടിച്ച് നോക്കിനില്‍ക്കുമ്പോഴായിരുന്നു ദാരുണാന്ത്യം സംഭവിച്ചത്. ശക്തിയേറിയ കാറ്റില്‍ തറയിലേക്ക് ശക്തിയോടെ പതിക്കുന്നതിനിടെ കോണ്‍ക്രീറ്റില്‍ തലയിടിക്കുകയായിരുന്നു. വൈകുന്നേരം ആറുമണിയോടെയാണ് ട്രിനിഡാഡിലേക്ക് പോകുകയായിരുന്നു ജെറ്റ്ബ്ലൂ. കുടുംബത്തോടൊപ്പം ബീച്ചിലെത്തിയതായിരുന്നു ഗേലീന്‍. ബീച്ചും എയര്‍പോര്‍ട്ടും തൊട്ടുകിടക്കുന്ന ഇവിടെ മുന്നറിയിപ്പ് അവഗണിച്ച് നിരവധി ടൂറിസ്റ്റുകള്‍ ദൃശ്യം പകര്‍ത്തുന്നത് പതിവാണ്.

loading...